‘എനിക്കും വേണം ഖാദി’ ~ കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും ഓണം ഖാദി മേള നടത്തുന്നു

എനിക്കും വേണം ഖാദി‘ എന്നതാണ് ഈ വർഷത്തെ സ്ലോഗൻ. ഖാദി പഴയ ഖാദിയല്ല ആധുനികവൽകരണത്തിൻ്റെ ഭാഗമായി ഏവർക്കും ഇണങ്ങുന്ന ഖാദി വസ്ത്രങ്ങൾ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻ്റെ ഖാദി സൗഭാഗ്യകൾ വഴി വില്പന നടത്തി വരുന്നു. ഖാദി ഓണം മേളയുടെ സംസ്ഥാന തല ഉത്ഘാടനം ശ്രീ. വി. കെ പ്രശാന്ത് MLA യുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ബഹുമാനപ്പെട്ട വ്യവസായ നിയമ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് അവർകൾ ജവഹർ ബാല ഭവനിൽ നിർവ്വഹിക്കും. ഖാദി ബോർഡ് വൈസ് ചെയർമാൻ ശ്രീ. പി. ജയരാജൻ ആദ്യ വിൽ പനയും കൂപ്പൺ വിതരണ ഉത്ഘാടനവും നിർവ്വഹിക്കും. 30% വരെ ഗവൺമെന്റ് റിബേറ്റും ഗവൺമെന്റ്റ് ജീവനക്കാർക്ക് 1 ലക്ഷം രൂപവരെ ക്രഡിറ്റ് സൗകര്യവും ലഭ്യമാണ്. ഓരോ 1000 രൂപയുടെ പർച്ചേസിനും കൂപ്പണുകൾ ലഭിക്കും. ഒന്നാം സമ്മാനം TATA TIAGO EV CAR ഉം രണ്ടാം സമ്മാനമായി 14 ബജാജ് ചേതക്ക് ഇലക്ട്രിക്ക് സ്കൂട്ടറുകൾ, മൂന്നാം സമ്മാനമായി 5000 രൂപയുടെ 50 ഗിഫ്റ്റ് വൗച്ചറുകൾ ഇവ സമ്മാനമായി നൽകുന്നു.

റിബേറ്റിനു പുറമെ, ഖാദി ബോർഡിനു വേണ്ടി നിരവധി പദ്ധതികളാണ് ഗവൺമെന്റ് ആവിഷ്കരിച്ചിട്ടുളളത്. ആഴ്ചയിൽ ഒരിക്കൽ ഗവൺമെൻ്റ് ഉദ്യോഗസ്ഥർ ഖാദി വസ്ത്രം ധരിക്കണമെന്ന് ഒരു നിർദ്ദേശം ഗവൺമെൻ്റ് നൽകിയിട്ടുണ്ട്. ഖാദി വസ്ത്രങ്ങൾ സ്റ്റോർ പർച്ചേസ് മാനുവലിൽ നിന്നും ഒഴിവാക്കി നേരിട്ട് ഖാദി ബോർഡിൽ നിന്നും വാങ്ങുവാൻ അനുവാദം നൽകിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഖാദി നവീകരണത്തിനായി 100% ഗ്രാൻ്റ് നൽകുവാൻ അനുവാദം നൽകിയിട്ടുണ്ട്. ഖാദി മേഖലയിൽ ഇൻകം സപ്പോർട്ട് സ്കീം നടപ്പിലാക്കിയ ഏക സംസ്ഥാനം കേരളമാണ്.

ഓണം മേളയുടെ ഭാഗമായി ആഗസ്റ്റ് 19-ാം തീയതി 4 മുതൽ 6 വരെ സെൻ്റ് തെരേസാസ് കോളേജിലെ വിദ്യാർത്ഥികളുടെ ഫാഷൻ ഷോ എറണാകുളത്തു നടക്കും. എറണാകുളം കരുമാലൂരിൽ നിർമ്മിച്ച പ്രിൻ്റഡ് കോട്ടൺ സാരികളുടെ ലോഞ്ചും അഡ്വക്കേറ്റ് കോട്ടിൻറെ ലോഞ്ചും അന്ന് നിർവ്വഹിക്കും. അഡ്വക്കേറ്റ് ജനറൽ ശ്രീ. കെ. ഗോപാലകൃഷ്ണകുറുപ്പ് അഡ്വക്കേറ്റ്സ് കോട്ട് ബഹു. വ്യവസായ വകുപ്പു മന്ത്രി ശ്രീ. പി. രാജീവിൽ നിന്നും സ്വീകരിക്കും.

Web Desk

Recent Posts

വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ വരുന്നു! ആലുവയിൽ നിന്ന് വിമാനത്താവളത്തിലേക്ക് 20 മിനിറ്റിൽ!

കൊച്ചി: ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പെരിയാറിലൂടെ വാട്ടർ മെട്രോ സർവീസ് പരിഗണനയില്‍! വെറും 20 മിനിറ്റിൽ വിമാനത്താവളത്തിൽ എത്താം.…

23 minutes ago

ബിടെക്, ബി ആർക്ക്, എംബിഎ പ്രവേശനം

കഴക്കൂട്ടം: കേരള സങ്കേതിക സർവ്വകലാശാലക്ക് കീഴിലുള്ള മരിയൻ എൻജിനീയറിങ് കോളേജിൽ ബിടെക്, ബി ആർക്ക്, എംബിഎ എന്നീ കോഴ്സുകളിൽ ഒഴിവുള്ള…

1 hour ago

കെസിഎല്‍ ആവേശത്തില്‍ തലസ്ഥാനം; ട്രോഫി ടൂറിന് ഉജ്ജ്വല സ്വീകരണം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) രണ്ടാം സീസണിന് മുന്നോടിയായുള്ള ട്രോഫി ടൂറിന് തലസ്ഥാന നഗരിയില്‍ ഉജ്ജ്വല സ്വീകരണം. ക്രിക്കറ്റിന്റെ…

20 hours ago

സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ സ്‌ത്രീ മരിച്ചു; അപകടം ഭര്‍ത്താവിന്റെ കണ്‍മുന്നില്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്‌ആർടിസി ബസിയിച്ച്‌ സ്‌ത്രീ മരിച്ചു. ഭർത്താവിനൊപ്പം റോഡ് മുറിച്ച്‌ കടക്കുന്നതിനിടെയാണ് അപകടം. പേയാട് സ്വദേശി ഗീതയാണ്…

2 days ago

കന്റോൺമെന്റ് പോലീസ് ക്വാർട്ടേഴ്സ് പുതിയ ബഹുനില ക്വാർട്ടേഴ്സസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ആന്റണി രാജു എംഎല്‍എ നിര്‍വഹിച്ചു

സംസ്ഥാന തലത്തില്‍ പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നടത്തിയ ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, കേരള പോലീസ്…

2 days ago

ആനാട് ശശി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

നെടുമങ്ങാട് : മുതിർന്ന മാധ്യമപ്രവർത്തകനും, സഹകാരിയും, ആനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ആയിരുന്ന ആനാട് ശശിയുടെ അനുസ്മരണ സദസ്സ് നെടുമങ്ങാട്…

2 days ago