മിൽമ കൗ മിൽക്ക് 1 ലിറ്റർ ബോട്ടിൽ വിപണിയിൽ ഇറക്കുന്നത് പ്രഖ്യാപിച്ച് തിരുവനന്തപുരം മേഖലാ യൂണിയൻ

‘കേരളം കണികണ്ടുണരുന്ന നന്മ’ എന്ന മിൽമ ഒരു പുതിയ ഉൽപ്പന്നം കൂടി വിപണിയിൽ ഇറക്കുന്നു. സ്വകാര്യ കമ്പനികളുമായുള്ള മത്സരം മറികടന്ന് വിപണി വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായും, ഓണവിപണി ലക്ഷ്യംവെച്ചും മിൽമ കൗ മിൽക്ക് 1 ലിറ്റർ ബോട്ടിൽ 20.01.2025 മുതൽ വിപണിയിൽ ഇറക്കുന്നു.

തിരഞ്ഞെടുത്ത ക്ഷീരസംഘങ്ങളിൽ നിന്നും മിൽമ നേരിട്ട് സംഭരിക്കുന്ന ശുദ്ധമായ പശുവിൻ പാലിൽ നിന്നും ഉണ്ടാക്കുന്ന മിൽമ കൗ മിൽക്കിൽ 3.2 ശതമാനം കൊഴുപ്പും, 1.5 ശതമാനം കൊഴുപ്പിതരഖരപതാർത്ഥങ്ങളും അടങ്ങിയിരിക്കുന്നു. പാലിൻ്റെ തനതായ ഗുണമേന്മയും സ്വാഭാവിക തനിമയും നിലനിർത്തുന്ന പ്രോട്ടീൻ സമ്പുഷ്ട‌മായ മിൽമ കൗ മിൽക്ക് 1 ലീറ്റർ ബോട്ടിലിൻ്റെ വിൽപ്പന വില 70 രൂപയാണ്. ഉയർന്ന ഗുണമേന്മയുള്ള ഫുഡ്‌ഗ്രേഡ് പ്ലാസ്റ്റിക്ക് ബോട്ടിലാണ് പാക്കിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. 3 ദിവസം വരെ മിൽമ கூற മിൽക്ക് ശീതീകരിച്ച് സൂക്ഷിച്ചാൽ കേടുകൂടാതിരിക്കും. നവീന പാക്കിംഗ് സംവിധാനങ്ങൾ ഉപയോഗിച്ചാണ് മിൽമ കൗ മിൽക്ക് പാക്ക് ചെയ്യുന്നത്. ആവശ്യനുസരണം സൂക്ഷിക്കാം, ഉപയോഗിക്കാം, എളുപ്പത്തിൽ കൈകാര്യം ചെയ്യാം എന്ന പ്രത്യേകത കൂടി മിൽമ കൗ മിൽക്ക് 1 ലിറ്റർ ബോട്ടിലിനുണ്ട്.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് വിതരണം ആരംഭിക്കുക. തുടർന്ന് വിപണി നിരീക്ഷിച്ച ശേഷം തിരുവനന്തപുരം മേഖലാ യൂണിയന്റെ പ്രവർത്തന മേഖലയിൽ ഉൾപ്പെടുന്ന കൊല്ലം, ആലപ്പുഴ, പത്തനംത്തിട്ട ജില്ലകളിലേക്ക് കൂടി വിതരണം വ്യാപിപ്പിക്കുന്നതായിരിക്കും. മിൽമ ഏജൻ്കുമാർ, മൊത്ത വിതരണ ഏജൻ്റുമാർ, റീ-ഡിസ്ട്രിബ്യൂട്ടർ, ലുലു- റിലയൻസ് തുടങ്ങിയ സൂപ്പർമാർക്കറ്റുകൾ, ഓൺലൈൻ വിതരണ ശൃംഖലകൾ എന്നിവർ മുഖാന്തരമായിരിക്കും മിൽമ കൗ മിൽക്ക് 1 ലിറ്റർ ബോട്ടിൽ വിതരണം നടത്തുക.

മിൽമ കൗ മിൽക്ക് 1 ലിറ്റർ ബോട്ടിലിൻ്റെ ഉൽഘാടനവും പ്രകാശനവും 19.08.2025 ന് ഹോട്ടൽ അപ്പോളോ ഡിമോറ- ൽ ശ്രീ.കെ.എൻ ബാലഗോപാൽ ബഹു. ധനകാര്യ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന ചടങ്ങിൽ ശ്രീമതി. ജെ.ചിഞ്ചുറാണി, ബഹു. മ്യഗസംരക്ഷണം, ക്ഷീരവികസനം വകുപ്പ് മന്ത്രി നടത്തുന്നതായിരിക്കും. ചടങ്ങിൽ 2024-2025 വർഷത്തിൽ മികച്ച വിൽപ്പന കൈവരിച്ച മിൽമ എജൻ്റുമാർ, சென വിതരണ ഏജന്റുമാർ, റീ-ഡിസ്ട്രിബ്യൂട്ടർ, ആപ്കോസ്, പാർലർ എന്നിവർക്ക് പാരിതോഷികം നൽകി ആദരിക്കും.

ഉപഭോക്താക്കൾക്കുള്ള സമ്മാന പദ്ധതി

ஊற നമ്പറിൻ്റെ 1. ഓഗസ്റ്റ് 20, 21 തീയതികളിൽ വിതരണം ചെയ്യുന്ന മിൽമ കൗ മിൽക്ക് 1 ലിറ്റർ ബോട്ടിലിൽ ബാച്ച് കോടിൻ്റെ കൂടെ ഒരു 5 അക്ക നമ്പർ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും. നറുക്കെടുപ്പിലൂടെ സമ്മാനർഹരെ കണ്ടെത്തുന്നതായിരിക്കും. ആകെ 10 പേർക്ക് ആയിരിക്കും സമ്മാനം ലഭിക്കുക. ഒരാൾക്ക് 15000/- രൂപയുടെ സമ്മാനം ആയിരിക്കും നൽകുന്നത്. 22.08.2025 നറുക്കെടുപ്പ് നടത്തി സമ്മാനർഹരുടെ നമ്പറുകൾ 23.08.2025 പത്ര മാധ്യമങ്ങളിൽ പ്രസിദ്ധീക്കരി സമ്മാനങ്ങൾ 26.08.2025 ന് മിൽമ ക്ഷീരഭവനിൽ ക്കുന്നതായിരിക്കും. നടത്തുന്ന ചടങ്ങിൽ വിതരണം ചെയ്യും.

2. ലുലു – റിലയൻസ് തുടങ്ങിയ സൂപ്പർമാർക്കറ്റുകൾ, ഓൺലൈൻ വിതരണ ശ്യംഖലകൾ, മിൽമ നേരിട്ട് നടത്തുന്ന സ്റ്റോളുകൾ എന്നിവിടങ്ങളിൽ നിന്നും മിൽമ കൗ മിൽക്ക് 1 ലിറ്റർ ബോട്ടിൽ 2 എണ്ണം ഒരുമിച്ച് വാങ്ങുന്ന ഉപഭോക്താക്കൾക്ക് മിൽമ ഹോമോജെനൈസ്‌ഡ് ടോൺഡ് മിൽക്ക് 500 മിലി പാൽ സൗജന്യമായി ലഭിക്കും. 20.08.2025 ൽ മാത്രമായിരിക്കും ഈ സൗജന്യം ലഭ്യമാകുക.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

2 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

2 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

2 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

2 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

2 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

2 weeks ago