തിരുവനന്തപുരം: കുട്ടികളിലും, മുതിർന്നവരിലും വർദ്ധിച്ചു വരുന്ന ലഹരിക്കെതിരെ ശക്തമായ പോരാട്ടം സംസ്ഥാന തലത്തിൽ ജനാധിപത്യ കലാ സാഹിത്യ വേദി തുടങ്ങുമെന്ന് സംസ്ഥാന ചെയർമാൻ കുന്നത്തൂർ.ജെ.പ്രകാശ് പറഞ്ഞു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് കണിയാപുരം റയിൽവേ ഗേറ്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ കലാ സാഹിത്യ വേദിയുടെ കേരളത്തിലെ എല്ലാ ജില്ലാ കമ്മിറ്റികളും ഇതിനായി മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ ചെയർമാൻ കരിച്ചാറ നാദിർഷ അദ്ധ്യക്ഷനായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അണ്ടൂർക്കോണം മണ്ഡലം പ്രസിഡന്റ് ഭുവനേന്ദ്രൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പുഷ്പ വിജയൻ, ബ്ളോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ: അൽത്താഫ്, ജ.ക.സ. സംസ്ഥാന കോർഡിനേറ്റർ ബിന്ദു പോൾ, ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീദേവി പി.കെ. എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. വിദ്യാഭ്യാസ മേഖലയിൽ നൽകിയ സമഗ്ര സംഭാവനകൾ മുൻ നിർത്തി സാമൂഹിക സാംസ്കാരിക പ്രവർത്തകൻ കൂടിയായ പിരപ്പൻകോട് ശ്യാം കുമാറിനെയും, ഗായകനും അഭിനേതാവും നാനൂറോളം കവിതകളുടെ രചയിതാവുമായ കണിയാപുരം ഷെമീർ നെയും യുവകവിയും എഴുത്തുകാരനുമായ വൈശാഖ്. പി.എസ് കുമാറിനെയുമാണ് പുരസ്കാരം നൽകി ആദരിച്ചത്. മനാഫ് മണപ്പുറം, ഉണ്ണി, സലാഹുദ്ദീൻ, വെമ്പായം നസീർ എന്നിവർ നേതൃത്വം നൽകി. ആലുമൂട് സഫർ സ്വാഗതവും, വൈശാഖ് നന്ദിയും പറഞ്ഞു.