കായികമാമാങ്കത്തിൽ തലയെടുപ്പോടെ എം. ജി. എം. ഗ്രൂപ്പ്

തിരുവനന്തപുരം : ആരോഗ്യമുള്ള തലമുറ ആരോഗ്യമുള്ള സംസ്കാരം വാർത്തെടുക്കും എന്ന ആപ്തവാക്യം അന്വർത്ഥമാക്കുംവിധം നടത്തപ്പെട്ട എം. ജി. എം. സ്പോർട്സ് ഒളിമ്പിയാഡിൽ തലയെടുപ്പോടെ സി. പി. എസ്സ് പ്രഥമസ്ഥാനത്ത്. നവംബർമാസം മൂന്നു നാല് തീയതികളിലായി നടത്തപ്പെട്ട ഇൻറർസ്കൂൾ സ്പോർട്സ് മീറ്റിൽ എം. ജി. എം. ഗ്രൂപ്പിൻെറ അധീനതയിലുളള പത്തു സ്കൂളുകൾ പങ്കെടുത്തു. പ്രസ്തുത കായിക പരിപാടികൾ ഉത്ഘാടനം ചെയ്തത് ജി. വി. രാജ അവാർഡ് ജേതാവായ കേരളാപൊലീസ് അസിസ്ററന്റ് കമാൻഡർ ബിജു. കെ. എസ് ആയിരുന്നു.

രണ്ടായിരത്തോളം കായികപ്രേമികൾ പങ്കെടുത്ത കായികമാമാങ്കത്തിന് എം. ജി. എം. സി. പി. എസ്സ്. ആതിഥേയത്വം വഹിച്ചു. 237 പോയിൻറുകളോടെ എം. ജി. എം. സി. പി. എസ്സ് തിരുവനന്തപുരം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

128 പോയിൻറു നേടി എം. ജി. എം. പബ്ലിക് സ്കൂൾ എറണാകുളം രണ്ടാംസ്ഥാനവും 82 പോയിൻറുകളോടെ എം. ജി. എം. ആർ. പി.എസ് കൊട്ടാരക്കര മൂന്നാം സ്ഥാനവും നേടി. രണ്ടു ദിവസം നീണ്ടുനിന്ന കായികമാമാങ്കത്തിന് നാലാം തിയതി സന്ധ്യക്ക് തുമ്പ പൊലീസ് ഇൻസ്പെക്ടർ ഇൻസമാം മുഖ്യാതിഥിയായി പങ്കെടുത്ത സമാപനചടങ്ങോടുകൂടി തിരശ്ശീല വീണു.

error: Content is protected !!