കാലിക്കറ്റ് സർവകലാശാല ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ്: മന്ത്രി ഡോ. ആർ ബിന്ദുവിന്റെ ഇടപെടൽ ഫലം കണ്ടു

കാലിക്കറ്റ് സർവകലാശാല ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ്: മന്ത്രി ഡോ. ആർ ബിന്ദുവിന്റെ ഇടപെടൽ ഫലം കണ്ടു; ദേശീയ തലത്തിൽ 71-75 കിലോഗ്രാം വിഭാഗത്തിൽ ജീവൻ ജോസഫ് മത്സരിക്കും.

കാലിക്കറ്റ് സർവകലാശാല ഇന്‍റര്‍ കോളിജിയറ്റ് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയ കായിക താരം ജീവൻ ജോസഫിന്റെ അവസരം നഷ്ടപ്പെടുത്തില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. ദേശീയ തലത്തിൽ 71-75 കിലോഗ്രാം വിഭാഗത്തിൽ ജീവൻ ജോസഫ് മത്സരിക്കുമെന്ന് മന്ത്രി ബിന്ദു അറിയിച്ചു.

ദേശീയ ബോക്‌സിംഗ് മത്സരത്തിൽ പങ്കെടുക്കാനുള്ള സെലക്ഷൻ ലിസ്റ്റിൽ നിന്ന് ജീവൻ ജോസഫിനെ ഒഴിവാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധിച്ചു എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഡോ.ബിന്ദു കാലിക്കറ്റ് വി സി യ്ക്കും ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്കും നിർദേശം നൽകിയിരുന്നു. സർവ്വകലാശാലാ രജിസ്ട്രാർക്ക് മന്ത്രി കത്തും നൽകിയിരുന്നു.

കാലിക്കറ്റ് സർവകലാശാല ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ 67 കിലോഗ്രാം വിഭാഗത്തിന് പകരമാണ് 71-75 കിലോഗ്രാം വിഭാഗത്തിൽ ജീവൻ ജോസഫിന് ദേശീയ തലത്തിൽ മത്സരിക്കാൻ അവസരം നൽകുക.

സാങ്കേതിക ബുദ്ധിമുട്ടുകൾ ജീവൻ ജോസഫിനെ അറിയിക്കുകയും പകരം അവസരം നഷ്ടപ്പെടാതിരിക്കാൻ 71-75 കിലോ വിഭാഗത്തിൽ മത്സരിപ്പിക്കാൻ തീരുമാനിക്കുകയും ആയിരുന്നു – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

ഈ വിഭാഗത്തിൽ മത്സരിക്കാൻ ജീവൻ ജോസഫ് തയ്യാറായതിൽ മന്ത്രി ഡോ. ബിന്ദു സന്തോഷം അറിയിച്ചു.

error: Content is protected !!