സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര് ഡി യുടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പുതുപ്പള്ളി ലൈനിലുള്ള റീജണല്‍ സെന്ററില്‍ ഫെബ്രുവരി മാസം ആരംഭിക്കുന്ന കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(പി ജി ഡി സി എ-1 വര്‍ഷം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി സി എ-6 മാസം), ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍(ഡി ഡി ടി ഒ എ-1 വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി സയന്‍സ് (സി സി എല്‍ ഐ എസ്-6 മാസം) എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനത്തിന് അവസരമെന്ന് റീജിയണല്‍ സെന്റര്‍ ഓഫ് ഐ എച്ച് ആര് ഡി ഓഫീസര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് റീജിയണല്‍ സെന്ററില്‍ നേരിട്ടോ 0471 2550612, 9400519491 എന്ന നമ്പറുകളിലോ ബന്ധപ്പെടാം.