മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ട്രാൻസ്ജൻഡർ വ്യക്തികൾക്ക് പരിശീലനത്തിന് സാമ്പത്തികസഹായം നൽകുന്ന ‘യത്നം’ പദ്ധതി ഈ സാമ്പത്തികവർഷം ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പദ്ധതിക്ക് ഈ വർഷത്തേക്ക് 6,85,000 (ആറുലക്ഷത്തി എൺപത്തയ്യായിരം) രൂപയുടെ ഭരണാനുമതി ആയെന്നും മന്ത്രി പറഞ്ഞു.
ട്രാൻസ്ജൻഡർ വ്യക്തികൾക്ക് വിവിധ തൊഴിൽമേഖലകളിൽ പ്രാതിനിധ്യം ഉറപ്പാക്കാനും അവരുടെ സാമ്പത്തികശാക്തീകരണത്തിനുമായാണ് ‘യത്നം’ ആരംഭിക്കുന്നത്. പി.എസ്.സി, യു.പി.എസ്.സി, ബാങ്ക് സേവനം, ആർ ആർ ബി, യുജിസി, നെറ്റ്, ജെആർഎഫ്, സിഎടി/മാറ്റ് പരീക്ഷകൾക്ക് പരിശീലനത്തിനാണ് സാമ്പത്തികസഹായം.
വിവിധ മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവരിൽ ആറുമാസംവരെയുള്ള പരിശീലനത്തിന് 8500 രൂപ വരെ അനുവദിക്കും. പത്തു വ്യക്തികൾക്കാണ് ഈ സഹായം നൽകുക. പി.എസ്.സി, യു.പി.എസ്.സി, ബാങ്ക് സേവനം, ആർ ആർ ബി പരീക്ഷാപരിശീലനത്തിന് പത്തു വ്യക്‌തികൾക്ക് പരമാവധി 40,000 രൂപ വീതം വരെ അനുവദിക്കും. യുജിസി, നെറ്റ്, ജെആർഎഫ് പരീക്ഷാപരിശീലനത്തിന് അഞ്ചു വ്യക്‌തികൾക്ക് പരമാവധി 40,000 രൂപ വീതം വരെയും നൽകും – മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
ട്രാൻസ്ജൻഡർ ക്ഷേമപദ്ധതികൾക്ക് വകയിരുത്തിയ നാലരക്കോടി രൂപയിൽനിന്നാണ് ‘യത്നം’ പദ്ധതിയിൽ നൽകുന്ന ഈ സാമ്പത്തികസഹായമെന്നും മന്ത്രി ഡോ. ആർ ബിന്ദു പ്രസ്താവനയിൽ പറഞ്ഞു.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…