തിരുവനന്തപുരം: അന്താരാഷ്ട്ര അണുബാധ പ്രതിരോധ വാരത്തോടനുബന്ധിച്ച് എസ് യു ടി ആശുപത്രിയില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. അണുബാധ പ്രതിരോധിക്കുന്നതിനു ഭാവി തലമുറയെ പ്രാപ്തരാക്കണം എന്ന സന്ദേശം പങ്കുവച്ചു കൊണ്ട് ആശുപത്രിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി പരിപാടി ഉദ്ഘാടനം ചെയ്തു.
അണുബാധ നിയന്ത്രണ പ്രവര്‍ത്തികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കുള്ള പുരസ്‌കാരവും അദ്ദേഹം ചടങ്ങില്‍ വച്ചു നല്‍കി. അണുബാധ നിയന്ത്രണം സംബന്ധമായ വിവിധ വിഷയങ്ങളെ പ്രതിപാദിച്ചു കൊണ്ട് ഡോ ഷറീക്ക് പി എസ് (ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ വിഭാഗം), മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രന്‍ പൊതുവാള്‍, ഡോ. ഉണ്ണികൃഷ്ണന്‍ (സീനിയര്‍ വാസ്‌കുലര്‍ സര്‍ജന്‍), ഡോ. രാജശേഖരന്‍ നായര്‍(സീനിയര്‍ കണ്‍സള്‍ട്ടന്റ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി), ജോയ് ലോറന്‍സ് (ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ വിഭാഗം), നഴ്സിംഗ് സൂപ്രണ്ട് റെയ്ച്ചലമ്മ ജേക്കബ് എന്നിവര്‍ സംസാരിച്ചു. വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെ ഡോക്ടര്‍മാരും ആശുപത്രിയിലെ മറ്റു ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…
അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…