NEWS

കോവിഡ് പോരാളികൾക്കുള്ള ഐ. എച്ച്. എം. എ യുടെ നഴ്സസ് അവാർഡുകൾ പ്രഖ്യാപിച്ചു

ആദ്യഘട്ടത്തിൽ ഓസ്ട്രേലിയയിൽ നിന്നുള്ള 5 പേർക്ക് 1 ലക്ഷം രൂപ വീതമുള്ള പുരസ്കാരം

തിരുവനന്തപുരം/ മെൽബൺ; കോവിഡ് മഹാമാരിക്കാലത്ത് മുന്നണി പടയാളികളായ നേഴ്സുമാരെ ആദരിക്കുന്നതിനായി ഓസ്ട്രേലിയയിലെ സർക്കാർ അംഗീകൃത നേഴ്സിംഗ് വിദ്യാഭ്യാസമായ സ്ഥാപനമായ ഐ.എച്ച്.എം.എയുടെ നേതൃത്വത്തിൽ 1 ലക്ഷം രൂപ വീതം 25 നഴ്സുമാർക്ക് നൽകുന്ന പുരസ്കാരത്തിന്റെ ഓസ്ട്രേലിയൻ വിജയികളെ സിഇഒ ബിജോ കുന്നുംപുറത്ത് മെൽബണിൽ പ്രഖ്യാപിച്ചു.

  1. Arun Thomas, Hospital Aspen Medical Pty Ltd, Victoria (പാല സ്വദേശി)
  2. Jensy Anand, Hospital Epworth Eastern Hospital, Boxhill, Victoria ( കോഴിക്കോട് സ്വദേശിനി)
  3. Joseph Jennings, Hospital Nambour General Hospital, Queensland ( എറണാകുളം കലൂർ സ്വദേശി)
  4. Maya Sajan, Location Victoria Hospital Monash Health ,Victoria ( എറണാകുളം പുത്തൻകുരുശ് സ്വദേശിനി)
  5. Beena Gopinathan Pillai, Hospital Nepean BlueMountain LHD NSW ( പത്തനംതിട്ട വള്ളിക്കോട് സ്വദേശിനി)

എന്നിവരാണ് ഒരു ലക്ഷം രൂപാ വീതമുള്ള പുരസ്കാരത്തിന് അർഹരായവർ.

  1. Mohammed Mubarak Meera Sahib, Nurse Unit Manager at Boor District Health, Victoria
  2. Smitha Sukumaran Nair, Hospital Peninsula Health, Victoria
  3. Sreeja Sanjai, Registered Nurse at Health Hospital, Melbourne Victoria
  4. Anisha Mani Vetranese, Hospital The Northern Health, Victoria
  5. Sunu Simon, Hospital Northern Hospital, Victoria

എന്നിവർ ജൂറി പുരസ്കാരവും നേടി. പ്രശസ്തി പത്രവും, ബഹുമതിയുമാണ് ഇവർക്ക് ലഭിക്കുന്നത്.

ഒക്ടോബർ 29 ന് മെൽബണിലെ വിറ്റിൽസി മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇന്ദ്രോത്സവം ചടങ്ങിൽ വെച്ച് ലീഡർഷിപ്പ് അവാർഡുകൾ വിതരണം ചെയ്യും. ജൂറി പുരസ്കാരം പിന്നീട് നൽകും.

ഓസ്ട്രേലിയ പുറമെ ഇന്ത്യ, , യു.എ.ഇ, യു.കെ, അമേരിക്ക എന്നിവടങ്ങളിൽ നിന്നുള്ള അ‍ഞ്ച് വീതം നഴ്സുമാർക്കുള്ള പുരസ്കാരങ്ങൾ വരും മാസങ്ങളിൽ പ്രഖ്യാപിക്കുകയും അതാത് സ്ഥലങ്ങളിൽ വെച്ച് വിതരണം ചെയ്യുകയും ചെയ്യും.

ഓസ്ട്രേലിയയിലെ വിക്റ്റോറിയ സർക്കാരിന്റെ ഈ വർഷത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുളഅള അവാർഡ് ലഭിച്ച ഐ.എച്ച്.എൻ.എ കഴിഞ്ഞ 15 വർഷമായി നിരവധി കോഴ്സുകളിലൂടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കുന്നുണ്ട്. മെൽബൺ, സിഡ്നി, പെർത്ത്, കൊച്ചി എന്നിവടങ്ങളിലായി ഏഴ് കാമ്പസുകളും പ്രവർത്തിച്ചു വരുന്നു.

News Desk

Recent Posts

വഖഫ് സ്വത്തുക്കള്‍ കേന്ദ്ര ഭരണകൂടം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നു

കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. സൃഷ്ടാവിന് വേണ്ടി വിശ്വാസികള്‍ ആദര പൂര്‍വ്വം സമര്‍പ്പിക്കുന്ന…

1 day ago

വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കി വെസ്റ്റ

തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം ഇന്ത്യയില്‍ ആദ്യം കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം…

1 day ago

വിദ്യാർഥികൾക്കായി ശാസ്ത്ര ക്വിസ് സംഘടിപ്പിക്കുന്നു

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഫെബ്രുവരി 8,9,10 തീയതികളിൽ ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ്…

1 day ago

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണം: ശങ്കുവിന്റെ ആവശ്യം മന്ത്രിയുടെ അടുത്തെത്തി

തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ്…

1 day ago

മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും

മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും. മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ…

2 days ago

കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂൾ ഇതുവരെ നേടിയത് 27 ലക്ഷത്തിലധികം രൂപയുടെ ലാഭം: മന്ത്രി കെ. ബി ഗണേഷ് കുമാർ

മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി കെ.എസ്. ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി ആറു മാസം…

2 days ago