തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല് കോളേജുകളിലെ കാന്സര് മരുന്നുകള്ക്ക് അനുവദിച്ച തുക ഇരട്ടിയാക്കിയിരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. 2021-22ല് കാന്സര് മരുന്നുകള് വാങ്ങാന് അനുവദിച്ച തുകയുടെ പരിധി 12,17,80,000 രൂപയായിരുന്നു. അത് 2022-23ല് 25,42,46,000 രൂപയായാണ് ഉയര്ത്തി നല്കിയത്. ഇതുപോലെ ഓരോ വര്ഷവും കാന്സര് മരുന്നുകള്ക്കുള്ള തുക വര്ധിപ്പിക്കാനാണ് സര്ക്കാര് ശ്രമിക്കുന്നത്. 2023-24 വര്ഷത്തേയ്ക്കുള്ള തുകയും ഉയര്ത്തുന്നതിനാണ് സര്ക്കാര് ശ്രമിക്കുന്നത്. മെഡിക്കല് കോളേജുകളില് ചികിത്സ തേടുന്നവരുടെ എണ്ണത്തില് വലിയ തോതില് വര്ധനവ് ഉണ്ടായിട്ടുണ്ട്. ജീവിതശൈലീ രോഗ നിര്ണയ പദ്ധതിയുടെ ഭാഗമായി നടന്നു വരുന്ന സ്ക്രീനിംഗില് കാന്സര് രോഗികളെ കൂടുതലായി കണ്ടെത്താന് സാധ്യതയുണ്ട്. അതനുസരിച്ച് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തുക ഉയര്ത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
കാലാകാലങ്ങളില് അവശ്യ മരുന്നുകള് വാങ്ങുന്നതിനുള്ള പരിധി ഉയര്ത്തുന്നതിന് കെ.എം.എസ്.സി.എലിനോട് ആവശ്യപ്പെടാറുണ്ട്. മരുന്നുകളുടെ വില വര്ധനവും രോഗികളുടെ വര്ധനവും കണക്കിലെടുത്താണ് ഇത്തരത്തില് പരിധി വര്ധനവ് ഓരോ വര്ഷവും ആവശ്യപ്പെടുന്നത്. കാന്സര് മരുന്നുകളുടെ സാമ്പത്തിക പരിധി ഉയര്ത്തുന്നത് സംബന്ധിച്ച് ഇത്തവണ മെഡിക്കല് വിദ്യാഭ്യാസ ഡയറക്ടര് അയച്ച കത്തും ഒരു പതിവ് കത്ത് മാത്രമാണ്. ഇതിന് മുമ്പ് ജനറല്, എസന്ഷ്യല് മരുന്നുകളുടെ കൂടെയാണ് കാന്സര് മരുന്നുകള്ക്കുള്ള തുകയും നല്കിയിരുന്നത്. എന്നാല് സര്ക്കാരിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് കാന്സര് മരുന്നുകള്ക്കായി പ്രത്യേക ഫണ്ട് അനുവദിച്ച് തുക ഇരട്ടിയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില് ആശയം കാണികളിലേക്ക് എത്തിക്കാന് ഹ്രസ്വചിത്രങ്ങള് വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള് ഹോമേജ് വിഭാഗത്തില് പ്രദര്ശിപ്പിക്കും.സുലൈമാന് സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…