EDUCATION

ആശുപത്രികളിലെ അനാഥ വയോജനങ്ങളുടെ പുനരധിവാസം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കും: മന്ത്രി ഡോ. ആർ ബിന്ദു

സർക്കാർ ആശുപത്രികളിൽ അനാഥരാക്കപ്പെടുന്ന വയോജനങ്ങളുടെ പുനരധിവാസം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുന്നു. ഓർഫനേജ് കൺട്രോൾ ബോർഡിൻറെ അംഗീകാരമുള്ള എല്ലാ സ്ഥാപനങ്ങളിലും ഇതിനു സൗകര്യമൊരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. ഇതിനുള്ള നടപടിക്രമങ്ങളുടെ രൂപരേഖ തയ്യാറാക്കാൻ സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. 

സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ്ജ്, ഓർഫനേജ് കൺട്രോൾ ബോർഡ് ഭാരവാഹികൾ, ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മേധാവികൾ, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് മന്ത്രി ഡോ. ആർ ബിന്ദു തീരുമാനം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് സർക്കാർ നേരിട്ട് നടത്തുന്ന വൃദ്ധസദനങ്ങളിലും (16) ഓർഫനേജ് കൺട്രോൾ ബോർഡ് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന വൃദ്ധസദന(632)ങ്ങളിലുമായി 29767 പേരെ താമസിപ്പിക്കാൻ സാധിക്കും. രണ്ടിടങ്ങളിലുമായി 17801 പേരാണ് നിലവിൽ താമസക്കാർ. ഈ രണ്ടിടങ്ങളും ആശുപത്രികളിൽ അനാഥരാക്കപ്പെടുന്നവരെക്കൂടി പുനരധിവസിപ്പിക്കാൻ ഉപയുക്തമാക്കും – മന്ത്രി ഡോ. ബിന്ദു വ്യക്തമാക്കി. 

ആശുപത്രികളിൽനിന്നും വൃദ്ധസദനങ്ങളിലേക്ക് മാറ്റുന്ന അനാഥരായ വയോജനങ്ങൾ ശയ്യാവലംബരാണെങ്കിൽ അവരെ സൗകര്യമുള്ള വൃദ്ധമന്ദിരങ്ങളിലേക്ക് മാറ്റും. സർക്കാർ വൃദ്ധസദനങ്ങളിൽ സൗകര്യമുണ്ടെങ്കിൽ അവിടെ പുനരധിവസിപ്പിക്കും. അല്ലാത്ത പക്ഷം സർക്കാർ ഗ്രാന്റോടെ പ്രവർത്തിക്കുന്ന വൃദ്ധസദനങ്ങളിൽ പുനരധിവസിപ്പിക്കും. സർക്കാർ സ്ഥാപനങ്ങളും സർക്കാർ  ഗ്രാന്റോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളൂം ലഭ്യമല്ലാത്ത ഘട്ടങ്ങളിൽ അംഗീകാരമുള്ള മറ്റു വൃദ്ധസദനങ്ങളിൽ പുനരധിവസിപ്പിക്കും – മന്ത്രി പറഞ്ഞു. 

ആശുപത്രികളിൽ നിന്നും ആശുപത്രി സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം താമസക്കാരെ ഏറ്റെടുക്കുമ്പോൾ ആശുപത്രി രേഖകളും ചികിത്സാസംബന്ധിയായ രേഖകളും ക്ഷേമസ്ഥാപനങ്ങൾക്ക് നൽകണം. ആശുപത്രികളിൽനിന്ന് ഏറ്റെടുക്കുന്നതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടും സ്ഥാപനമേധാവിയും തമ്മിൽ വ്യക്തമായ ധാരണയുണ്ടാക്കും. രേഖകളുടെ അസ്സൽ ആശുപത്രി സൂപ്രണ്ട് സൂക്ഷിക്കും. പകർപ്പുകൾ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്ക് കൈമാറും. സ്ഥാപനമേധാവികൾ ഓർഫനേജ് കൺട്രോൾ ബോർഡിനും ആവശ്യമായ വിവരങ്ങൾ നൽകണം – മന്ത്രി നിർദ്ദേശിച്ചു. യോഗം ഇക്കാര്യങ്ങൾ തീരുമാനങ്ങളായി കൈക്കൊണ്ടു. 

ഏതു ഘട്ടത്തിലും താമസക്കാർക്ക് ആവശ്യമായി വരുന്ന ചികിത്സാസൗകര്യവും മരുന്നുകളും ആരോഗ്യവകുപ്പ് അധികൃതർ ഉറപ്പാക്കും. അതിനുള്ള നടപടികൾ ആശുപത്രി സൂപ്രണ്ട് സ്വീകരിക്കും. താമസക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യവും ക്ഷേമസ്ഥാപന മേധാവികൾ ഉറപ്പാക്കും.  സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി. റാണി ജോർജ്, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ ശ്രീ. കോയ മാസ്റ്റർ, ബോർഡ് അംഗങ്ങളായ സിസ്റ്റർ വിനീത, ഫാദർ ജോർജ് ജോഷ്വ, ഫാദർ റോയ്  മാത്യു വടക്കയിൽ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. മീനാക്ഷി വി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

News Desk

Recent Posts

വഖഫ് സ്വത്തുക്കള്‍ കേന്ദ്ര ഭരണകൂടം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നു

കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. സൃഷ്ടാവിന് വേണ്ടി വിശ്വാസികള്‍ ആദര പൂര്‍വ്വം സമര്‍പ്പിക്കുന്ന…

16 hours ago

വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കി വെസ്റ്റ

തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം ഇന്ത്യയില്‍ ആദ്യം കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം…

17 hours ago

വിദ്യാർഥികൾക്കായി ശാസ്ത്ര ക്വിസ് സംഘടിപ്പിക്കുന്നു

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഫെബ്രുവരി 8,9,10 തീയതികളിൽ ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ്…

17 hours ago

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണം: ശങ്കുവിന്റെ ആവശ്യം മന്ത്രിയുടെ അടുത്തെത്തി

തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ്…

1 day ago

മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും

മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും. മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ…

1 day ago

കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂൾ ഇതുവരെ നേടിയത് 27 ലക്ഷത്തിലധികം രൂപയുടെ ലാഭം: മന്ത്രി കെ. ബി ഗണേഷ് കുമാർ

മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി കെ.എസ്. ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി ആറു മാസം…

1 day ago