EDUCATION

പ്ലാസ്റ്റിക്കിനെതിരേ ബോധവല്‍ക്കരണുമായി മലേഷ്യന്‍ സ്വാമിമാരുടെ സംഘം

പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരേ അയ്യപ്പഭക്തന്മാര്‍ക്കിടയില്‍ ബോധവല്‍ക്കരണവുമായി മലേഷ്യന്‍ സ്വാമിമാര്‍. ഗുരുസ്വാമിയായ ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ തമിഴ് വംശജരായ മലേഷ്യന്‍ പൗരന്മാരായ അയ്യപ്പഭക്തരുടെ സംഘമാണ് പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരേ ഇന്നലെ സന്നിധാനത്ത് ലഘുലേഖകളുമായി ബോധവല്‍ക്കരണം നടത്തിയത്. ശബരിമലയില്‍ ഉത്തരവാദിത്ത തീര്‍ഥാടനം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ചേര്‍ന്നാണ് പതിവായി ശബരിമല സന്ദര്‍ശനത്തിനെത്തുന്ന മലേഷ്യന്‍ സ്വാമിമാരുടെ സംഘം അയ്യപ്പഭക്തര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തിയത്. പ്രഫഷണലുകളും വിദ്യാര്‍ഥികളും അടങ്ങുന്നവരാണ് സംഘത്തിലുളളത്.

പലരും പതിറ്റാണ്ടിലേറെയായി എല്ലാവര്‍ഷവും ശബരിമലയിലെത്തുന്നവരാണ്. രണ്ടുതലമുറ മുമ്പേ തമിഴ്‌നാട്ടില്‍ നിന്ന് മലേഷ്യയിലേക്കു കുടിയേറിവരുടെ പിന്മുറക്കാരാണിവര്‍. ‘നിങ്ങളുടെ മാലിന്യം വീട്ടിലേക്കു തിരിച്ചുകൊണ്ടുപോകു’ എന്നെഴുതിയ ബാനറുകളുമായി പച്ചനിറത്തിലുള്ള ജാക്കറ്റും അണിഞ്ഞ് സംഘമായാണ് മലേഷ്യന്‍ സ്വാമിമാര്‍ ബോധവല്‍ക്കരണം നടത്തുന്നത്. മകരജ്യോതി ദര്‍ശനത്തിന് 25 മലേഷ്യന്‍ സ്വാമിമാരുടെ മറ്റൊരുസംഘമെത്തുമെന്നും അവരും അയ്യപ്പന്റെ പൂങ്കാവനത്തിലെ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരേ ഭക്തര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുമെന്നും ശ്യാംകുമാര്‍ പറഞ്ഞു.

News Desk

Recent Posts

വഖഫ് സ്വത്തുക്കള്‍ കേന്ദ്ര ഭരണകൂടം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നു

കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. സൃഷ്ടാവിന് വേണ്ടി വിശ്വാസികള്‍ ആദര പൂര്‍വ്വം സമര്‍പ്പിക്കുന്ന…

22 hours ago

വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കി വെസ്റ്റ

തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം ഇന്ത്യയില്‍ ആദ്യം കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം…

22 hours ago

വിദ്യാർഥികൾക്കായി ശാസ്ത്ര ക്വിസ് സംഘടിപ്പിക്കുന്നു

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഫെബ്രുവരി 8,9,10 തീയതികളിൽ ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ്…

22 hours ago

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണം: ശങ്കുവിന്റെ ആവശ്യം മന്ത്രിയുടെ അടുത്തെത്തി

തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ്…

1 day ago

മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും

മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും. മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ…

1 day ago

കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂൾ ഇതുവരെ നേടിയത് 27 ലക്ഷത്തിലധികം രൂപയുടെ ലാഭം: മന്ത്രി കെ. ബി ഗണേഷ് കുമാർ

മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി കെ.എസ്. ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി ആറു മാസം…

1 day ago