HEALTH

പാർക്കിൻസൺ രോഗം വരാനുള്ള സാധ്യതകള്‍

നമ്മുടെ ശരീരത്തിലെ ചലനത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പാർക്കിൻസോണിസം
രോഗം. തലച്ചോറിലെ നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങൾ ആണ് basal ganglia ഉം
subtsantia nigra ഉം. ഇവിടങ്ങളിലെ ഡോപ്പാമിൻ എന്ന പദാർത്ഥം ഉൽപ്പാദിപ്പിക്കുന്ന ഞെരമ്പുകൾ
നശിച്ചു പോകുന്നതാണ് ഈ രോഗത്തിന് ആധാരം. 1817 ൽ Dr. ജെയിംസ് പാർക്കിൻസൺ ആണ്
ഈ രോഗത്തെ പറ്റി ആദ്യമായി ഒരു വിവരണം നൽകിയത്. ആയുർവേദത്തിൽ 4500
വർഷങ്ങൾക്കു മുന്നേ കമ്പവാതം എന്നൊരു രോഗത്തെ പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഇതിനു
പാർക്കിൻസൺ രോഗത്തിന്റെ ലക്ഷണങ്ങളുടെ സാമ്യം ഉണ്ട്. സാധരണയായി 60 വയസ്സിനു
മേൽ പ്രായം ഉള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്. 40 വയസ്സിനു മേൽ പ്രായം
ഉള്ളവരിൽ 0.3 % പേരിൽ ഈ രോഗം കണ്ടുവരുന്നു. ഇന്ത്യയിൽ ഏകദേശം ഏഴു ദശലക്ഷം
പേർക്ക് പാർക്കിൻസൺ രോഗം ഉണ്ടെന്നു കണക്കാക്കപെടുന്നു.
രോഗകാരണങ്ങൾ
ചലനത്തെ നിയന്ത്രിക്കുന്ന ഞെരമ്പുകൾ നശിച്ചു പോകുന്നതിനു വ്യക്തമായ ഒരു കാരണം
കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ജനിതകവും പരിസ്ഥികവുമായ പല കാരണങ്ങൾ കൊണ്ടും
പാർക്കിൻസൺ രോഗം ഉണ്ടാകാം. 40 വയസ്സിൽ താഴെയുള്ള
ചെറുപ്പക്കാരിൽ രോഗം വരികയാണെങ്കിൽ അത് കൂടുതലും ജനിതക കാരണങ്ങൾ
കൊണ്ടായിരിക്കും. താഴെ പറയുന്ന കാരണങ്ങൾ പാർക്കിൻസൺ രോഗം വരാനുള്ള സാധ്യത
പതിന്മടങ്ങു കൂട്ടുന്നവയാണ്.

  1. അടിക്കടി തലയ്ക്കു ക്ഷതം ഏൽക്കുന്നത്. പ്രത്യേകിച്ചു boxers ൽ.
  2. ഇൻഡസ്ട്രിയൽ ഏരിയയിൽ ജീവിക്കുന്നവർ, പ്രത്യേകിച്ചു കോപ്പർ, manganese, lead എന്നിവ
    കൂടുതലായി ഉപയോഗിക്കുമ്പോൾ.
  3. കീടനാശിനികൾ ഉപയോഗിക്കുന്നവർ.
  4. അമിതവണ്ണം, diabetes രോഗം ഉള്ളവർ.
  5. Tricholoroethylene രാസവസ്തു ഉപയോഗിക്കുന്ന ഫാക്ടറിയിൽ ജോലി ചെയ്യുന്നവർ.
  6. വിറ്റാമിന് ഡി യുടെ അഭാവം ഉള്ളവർ.
  7. Iron കൂടുതലുള്ള ആഹാരസാധനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നവർ.
  8. കുടുംബത്തിൽ പാർക്കിൻസൺ രോഗം ഉള്ളവർ ഉണ്ടെങ്കിൽ.
    രോഗലക്ഷണങ്ങൾ
    പ്രാധനമായും നാല് ലക്ഷണങ്ങൾ ആണ് പാർക്കിൻസൺ രോഗത്തിൽ ഉള്ളത്.
  9. വിറയൽ
    സാധാരണയായി വിറയൽ ഏതെങ്കിലും ഒരു വശത്തെ കയ്യിലോ കാലിലോ ആയിരിക്കും ആദ്യം
    തുടങ്ങുന്നത്. ഇത് വിശ്രമിക്കുന്ന അവസ്ഥയിലായിരിക്കും കൂടുതലായി കാണുന്നത്.
    എന്തെങ്കിലും കയ്യിൽ പിടിക്കുമ്പോഴോ അല്ലെങ്കിൽ ജോലി ചെയ്യുമ്പോഴോ വിറയൽ
    കുറവായിരിക്കും. രോഗത്തിന്റെ കാലദൈർഖ്യം കൂടുന്നത് അനുസരിച്ചു വിറയലിന്റെ
    തീവ്രതയും അതോടൊപ്പം എത്തുന്നു മറ്റു കൈ കാലുകളിലേക്കും പടരുകയും ചെയ്യും.
    കൂടുതൽ ടെൻഷൻ ഉള്ളപ്പോഴോ ക്ഷീണാവസ്ഥയിലോ വിറയലിന്റെ തീവ്രത
    കൂടുതലായിരിക്കും.
  10. പേശികളുടെ ദൃഢത
    എല്ലാ സന്ധികളും ചലിപ്പിക്കുന്നതിനു ബുദ്ധിമുട്ടു അനുഭവപ്പെടുകയും മൊത്തത്തിൽ ഒരു
    stiffness അനുഭവപ്പെടുകയും ചെയ്യും. ഇത് ആദ്യമേതെങ്കിലും ഒരു വശത്തെ കൈകാലുകളിൽ
    ആയിരിക്കും ആദ്യം വരുന്നത്. പിന്നീട് കാലക്രമേണ എല്ലാ കൈകാലുകളെയും ബാധിക്കും.
    ഒടുവിൽ കഴുത്തിലെയും നട്ടെലിലെയും പേശികളെ ബാധിക്കുമ്പോൾ കൂനു ഉണ്ടാകാം.
  11. പ്രവർത്തികളിൽ പതുക്കെ

പഴയൊരു സ്പീഡിൽ കാര്യങ്ങൾ ചെയ്യാൻ പറ്റാതാകുക, നടത്തത്തിന്റെ സ്പീഡ് കുറയുക
ഒക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ആണ്. ഇത് ചിലപ്പോൾ കൂടെ ഉള്ളവരായിരിക്കും
ആദ്യം ശ്രദ്ധിക്കുന്നത്. സംസാരത്തിലും ഈ പതുക്കെ കാലക്രമേണ പ്രകടമാകും.

  1. ബാലൻസില്ലായ്മ
    പാർക്കിൻസൺ രോഗികളിൽ വീഴ്ചകൾ സാധാരണമാണ്. കിടന്നിട്ടു എഴുന്നേൽക്കുമ്പോഴോ
    പെട്ടന്ന് തിരിയുമ്പോഴോ നിരപ്പില്ലാത്ത തറയിലൂടെ നടക്കുമ്പോഴോ, പടികൾ ഇറങ്ങുമ്പോഴോ
    ഒക്കെ ബാലൻസ് തെറ്റി വീഴാനുള്ള സാധ്യത കൂടുതലാണ്.
    മേല്പറഞ്ഞ ലക്ഷണങ്ങൾ കൂടാതെ മറ്റു ചില കാര്യങ്ങളിൽ കൂടെ മാറ്റങ്ങൾ പ്രകടമാകാം.
    കൈയക്ഷരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആണ് അതിലൊന്ന്. അക്ഷരങ്ങളുടെ വലിപ്പം
    എഴുതുമ്പോൾ കുറഞ്ഞു കുറഞ്ഞു വരുകയും പിന്നീട് തീരെ എഴുതാൻ പറ്റാത്ത അവസ്ഥയും
    ഉണ്ടാകാം. അത് പോലെ മുഖത്തെ പേശികളുടെ ദൃഢത കാരണം മുഖത്ത് ഭാവമാറ്റങ്ങൾ
    കൊണ്ടുവരാൻ രോഗിക്ക് ബുദ്ധിമുട്ടായിരിക്കും. അത് കൊണ്ട് തന്നെ ദുഖമായാലും
    സന്തോഷമായാലും മുഖത്ത് ഒരേ ഭാവം ആയിരിക്കും. സാധാരണയായി നമ്മൾ നടക്കുമ്പോൾ
    കൈകൾ വീശിയാണ് നടക്കുന്നത്. എന്നാൽ പാർക്കിൻസൺ രോഗികൾ നടക്കുമ്പോൾ കൈകൾ
    വീശാൻ സാധിക്കുകയില്ല. അവരുടെ സംസാരവും വളരെ പതിഞ്ഞതും ഒരേ ടോണിൽ
    ഉള്ളതുമായിരിക്കും. അവരുടെ ആമാശയത്തിന്റെ ചലനങ്ങളും പതുക്കെ ആയതിനാൽ
    മലബന്ധം ഇത്തരം രോഗികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ശരീരം മൊത്തത്തിലുള്ള
    വേദന, പ്രത്യേകിച്ചു തോളുകളുടെ വേദന കൂടുതലായിരിക്കും. ഉറക്കമില്ലായ്മയും ഇവരെ
    അലട്ടുന്ന ഒരു പ്രശ്നമാണ്. പാർക്കിൻസൺ രോഗികളിൽ വിഷാദരോഗം വരാനുള്ള സാധ്യത
    വളരെ കൂടുതലാണ്.
    രോഗനിർണ്ണയം
    പ്രധാനമായും ലക്ഷണങ്ങൾ അപഗ്രഥിച്ചും ഒരു ന്യൂറോളജസ്റ്റിന്റെ സഹായത്തോടെ ക്ലിനിക്കൽ
    പരിശോധനകൾ നടത്തിയുമാണ് പാർക്കിൻസൺ രോഗം സ്ഥിതികരിക്കുന്നത്. കാലുകളുടെ
    ചലനത്തെ മാത്രമാണ് കൂടുതലായി ബാധിക്കുന്നതെങ്കിൽ അത് ചിലപ്പോൾ തലച്ചോറിലെ ചെറു
    രക്തധമനികളുടെ അടവ് മൂലമോ (vascular പാർക്കിൻസോണിസം ) അല്ലെങ്കിൽ
    തലച്ചോറിനുള്ളിലെ ഫ്ലൂയിഡിന്റെ അളവ് കൂടുന്നത് മൂലമോ (normal pressure hydrocephalus )
    ആകാം. ഇതിനായി തലച്ചോറിന്റെ സ്കാനിംഗ് ആവശ്യമായി വരാം. അതു പോലെ
    പ്രവർത്തികളിൽ മന്ദത ഉണ്ടാകുന്ന മറ്റു രോഗങ്ങൾ ഉണ്ടോ എന്ന് അറിയാൻ ചില രക്ത
    പരിശോധനകളും നടത്തേണ്ടി വരും.
    ചികിത്സാവിധികൾ
    പാർക്കിൻസൺ രോഗം പൂർണമായും ഭേദമാക്കാൻ പറ്റുന്ന ഒരു അസുഖം അല്ല. എന്നാൽ
    നേരത്തെ തന്നെ മരുന്നുകൾ ഉപയോഗിച്ച് തുടങ്ങിയാൽ അസുഖത്തിന്റെ തീവ്രത കൂടുന്നത്
    വലിയൊരു അളവ് വരെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും. അതോടൊപ്പം രോഗിക്ക്
    പരസഹായം ഇല്ലാതെ സ്വന്തം കാര്യങ്ങൾ നോക്കാനും സാധിക്കും. കൃത്യമായ
    ചികിത്സായില്ലെങ്കിൽ ഒരു 7 -10 വർഷം ഇത് തന്നെ രോഗി കിടപ്പിലാകുകയും മരണത്തിലേക്ക്
    എത്തിപ്പെടുകയും ചെയ്യും. എന്നാൽ നല്ല ചികിത്സാ ലഭിക്കുക ആണെങ്കിൽ 25 – 30 വർഷം
    വരെ ആയുർദൈർഖ്യം ഉണ്ടാകും.
    തുടക്കത്തിൽ ചെറിയ ഡോസിൽ ഉള്ള മരുന്നുകളോട് തന്നെ നല്ല പോലെ പ്രതികരിക്കുമെങ്കിലും
    വർഷം കൂടുന്നത് അനുസരിച്ചു മരുന്നിന്റെ ഡോസ് കൂട്ടി കൂട്ടി കൊണ്ട് വരേണ്ടി വരും.
    അങ്ങനെ വരുമ്പോൾ ചിലപ്പോൾ മരുന്നിന്റെ പാർശ്വഫലങ്ങളും രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കാം.
    അപ്പോൾ മരുന്ന് നിർത്തുക അല്ല വേണ്ടത്, മറിച്ചു ഡോക്ടറുടെ നിർദേശാനുസരണം ഓരോ
    സമയത്തുമുള്ള ഡോസ് കുറച്ചു പല നേരമായി മരുന്ന് കഴിക്കണം. മരുന്നുകൾ കൊണ്ട്
    ലക്ഷണങ്ങൾ നിയന്ത്രിക്കാൻ പറ്റിയില്ലെങ്കിൽ തലച്ചോറിനുള്ളിൽ പേസ്‌മേക്കർ പോലുള്ള
    എലെക്ട്രോഡ്സ് വെച്ച് തലച്ചോറിനെ ഉദ്ധീപിപ്പിക്കുന്ന (deep brain stimulation ) പോലുള്ള
    ചികിസതരീതികളും ഇന്ന് ലഭ്യമാണ്.
    മരുന്നുകളോടൊപ്പം തന്നെ പ്രദാനമാണ് ദിവസേനയുള്ള വ്യായാമം. ഇത് പേശികളുടെ ദൃഢത
    കുറച്ചു സാരി വേദനയും, ക്ഷീണവും മാറ്റി നടത്തം ഒക്കെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
    സൈക്ലിംഗ് ആണ് പാർക്കിൻസൺ രോഗികൾക്ക് ഏറെ അഭികാമ്യം ആയ വ്യായാമം.

രോഗാവസ്ഥയുടെ അന്ത്യഘട്ടത്തിൽ ഭക്ഷണം കഴിക്കുന്നത് വളരെ അധികം കുറയുകയും
പെട്ടാണ് ന്യൂമോണിയ പോലുള്ള അണുബാധ ഉണ്ടാകുകയും ചെയ്യുന്നു. ഇതാണ്
സാധാരണയായി മരണത്തിനു കാരണം ആകുന്നത് .
നേരത്തെ തന്നെ രോഗലക്ഷണങ്ങൾ തിരിച്ചു അറിഞ്ഞു ചികിൽസ ആരംഭിച്ചാൽ വലിയൊരു
അളവ വരെ ഇതിന്റെ വൈഷമ്യതകൾ കുറച്ചു രോഗിയുടെ ജീവിത നിലവാരം
മെച്ചപ്പെടുത്താൻ സഹായിക്കും.

Dr. SUSANTH MJ MD, DM
CONSULTANT NEUROLOGIST SUT Hospital

News Desk

Recent Posts

453-മത് ടി.എ. മജിദ് സ്‌മാരക പുരസ്‌കാരം ശ്രീ.ആർ രാജഗോപാലിന്

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…

18 hours ago

“ഒരു റൊണാള്‍ഡോ ചിത്രം” ടീസർ പുറത്തിറങ്ങി

അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…

2 days ago

കാർഷിക സർവകലാശാല ബിരുദ ദാന ചടങ്ങ് ജൂൺ 26ന്  തൃശ്ശൂരിൽ

കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…

5 days ago

വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി നായകനാകുന്ന “ഫീനിക്സ്” ജൂലൈ 4ന് തിയേറ്ററുകളിലേക്ക്

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…

6 days ago

ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2 വരുന്നു

Uiതിരുവനന്തപുരം:  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും   ക്രിക്കറ്റ് ആരവം.       കേരള  ക്രിക്കറ്റിന്റെ   പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’   …

7 days ago

മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ ബസ് സർവീസ്

കഴക്കൂട്ടം:  നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…

7 days ago