തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ കേരള നോളജ് ഇക്കോണമി മിഷന്‍ വിവിധ കമ്യൂണിറ്റി അധിഷ്ഠിത സംഘടനകള്‍, കമ്മ്യൂണിറ്റി ലീഡേഴ്‌സ്, പിയര്‍ കൗണ്‍സിലര്‍, വോളണ്ടിയേഴ്‌സ്, എന്നിവര്‍ക്കായി നടത്തുന്ന ത്രിദിന പരിശീലന പരിപാടിക്ക് ഇന്ന് ( ഏപ്രില്‍ 27) തുടക്കമാകും. അഭ്യസ്തവിദ്യരായ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ജീവിത ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനായി നടത്തുന്ന പ്രത്യേക വൈജ്ഞാനിക തൊഴില്‍ പദ്ധതിയായ പ്രൈഡ് പദ്ധതിയില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. തൈക്കാട് കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയറില്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന പരിപാടി സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. കേരള നോളജ് ഇക്കണോമി മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ.പി വി ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയാകും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അമ്പതോളം വോളന്റിയേഴ്‌സ് പരിശീലന പരിപാടിയില്‍ പങ്കെടുക്കും.
തൊഴിൽ വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്, 50 സ്ഥാപനങ്ങളിൽ പരിശോധന നടത്തി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശത്തെ തുടർന്ന്…
തിരുവനന്തപുരം:നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും നിംസ് മെഡിസിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്. സ്വാമിനാഥൻ റിസർച്ച്…
ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ്‌വീർ സിംഗ് മാൻ ജൂലൈ 29ന് ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ രാജേന്ദ്ര…
തിരുവനന്തപുരം : ഗാന്ധിജിയുടെ ഉപദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും, പുതു തലമുറയ്ക്കും ഏറെ പ്രസക്തമാണെന്നും ഗാന്ധിയൻ ആദർശങ്ങൾക്ക് ഇന്നും ഏറെ പ്രസക്തി…
തിരുവനന്തപുരം: ഓസ്ട്രിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഇന്ന് ലോകത്തെ 170-ലധികം രാജ്യങ്ങളിൽ സജീവ സാന്നിധ്യമുള്ള ശക്തമായ…
തിരുവനന്തപുരം : ആയുർവേദ കോളേജിലെ അഗദ തന്ത്ര വിഭാഗത്തിലെ സ്നേക്ക് പാർക്ക്, അനിമൽ ഹൗസ് എന്നിവയുടെ പ്രവർത്തനങ്ങൾക്കായി ഹെർപ്പറ്റോളജിസ്റ്റ്, ടെക്നിക്കൽ…