ശുചിത്വ സുന്ദര ഗ്രാമപഞ്ചായത്തുകളുടെ പട്ടികയിലേക്ക് പെരുങ്കടവിളയും. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി. സമ്പൂർണ വലിച്ചെറിയൽ മുക്ത പഞ്ചായത്തായി പെരുങ്കടവിള ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിച്ചു. നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോർഡിനേറ്റർ ടി.എൻ.സീമ പ്രഖ്യാപനം നടത്തി. പ്രകൃതിയുടെയും മനുഷ്യന്റെയും ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകുന്ന പഞ്ചായത്തിന്റെ പദ്ധതികൾ പ്രശംസനീയമാണെന്ന് ടി.എൻ.സീമ പറഞ്ഞു. ഹരിതകർമ്മ സേനയ്ക്കുള്ള ഇലക്ട്രിക് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും നിർവഹിച്ചു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാൽകൃഷ്ണൻ മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലികൊടുത്തു. വലിച്ചെറിയൽ മുക്ത യജ്ഞത്തിൽ പങ്കാളികളായ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.
വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…
എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…
ജില്ലയിൽ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടുന്ന സാഹചര്യത്തിൽ, ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം. തിങ്കൾ (ഓഗസ്റ്റ് 3), ചൊവ്വ…
തൊഴിൽ വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്, 50 സ്ഥാപനങ്ങളിൽ പരിശോധന നടത്തി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശത്തെ തുടർന്ന്…