AGRICULTURE

ജല ജീവൻ മിഷന്റെ ഒഴുക്ക് അവസാനിക്കുമോ ?

കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളിലേയ്ക്ക് കുടിവെള്ളമെത്തിയ്ക്കുന്ന ജല ജീവൻ മിഷന്റെ പ്രവർത്തനങ്ങളുടെ ഒരു പ്രധാന ഘടകമാണ് നിർവ്വഹണ സഹായ ഏജൻസികൾ എന്ന ISAകൾ. കേരളത്തിലെ ഓരോ ഗ്രാമപഞ്ചായത്തിലും ISAകൾ നടത്തുന്ന സർവ്വേകളിലൂടെയാണ് ഇനിയും ടാപ്പ് കണക്ഷൻ ലഭിക്കാത്ത ഗുണഭോക്താക്കളെ കണ്ടെത്തി KWA യ്ക്ക് റിപ്പോർട്ട് ചെയ്യുന്നതും അവർ കണക്ഷൻ ലഭ്യമാക്കുന്നതും. കൂടാതെ ഓരോ ഗ്രാമപഞ്ചായത്തുകളിലേയും അംഗൻവാടി, സ്ക്കൂളുകൾ, മറ്റ് സർക്കാർ പൊതുജന സേവന കേന്ദ്രങ്ങൾ എന്നിവയേയും പ്രസ്തുത സർവ്വേകളിലൂടെ കണ്ടെത്തി ടാപ്പ് കണക്ഷനുകൾ ലഭ്യമാക്കുംവിധമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. ഒപ്പം ഗ്രാമപഞ്ചായത്തുകളിലെ പൊതുകിണറുകൾ, ജലാശയങ്ങൾ, മറ്റ് കുടിവെള്ള സ്രോതസ്സുകൾ എന്നിവ കണ്ടെത്തി പട്ടിക തയ്യാറാക്കുക, അംഗൻവാടികളിലും സ്കൂളുകളിലും മറ്റും ശുദ്ധജല ലഭ്യത ഉറപ്പാക്കുംവിധം വാട്ടർ ഡിസ്പെൻസറുകളും മഴവെള്ള സംഭരണത്തിനായുള്ള വിവിധ ടാങ്കുകളും മറ്റും ലഭ്യമാക്കുക തുടങ്ങി 50ലധികം ജനശാക്തീകരണ-സാമൂഹ്യസേവന പ്രവർത്തനങ്ങളാണ് ISA കൾ നടപ്പിലാക്കുന്നത്.

എന്നാൽ കഴിഞ്ഞ രണ്ട് മാസത്തിലധികമായി ISAകളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഓരോ ഗ്രാമപഞ്ചായത്തുകളിലും ‘ഹർ ഘർ ജൽ’ (എല്ലാ വീടുകളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കുക) പ്രഖ്യാപിയ്ക്കുന്നത് വരെ ISAകളുടെ പ്രവർത്തനം ഉണ്ടായിരിക്കണം എന്ന നാഷണൽ ജല ജീവൻ മിഷന്റെ മാർഗ്ഗ നിർദ്ദേശം നിലവിലുണ്ടായിട്ടും കേരളത്തിലെ ISAകളുടെ പ്രവർത്തന കാലാവധി ദീർഘിയ്പ്പിക്കാൻ ബന്ധപ്പെട്ട ജലനിധി, വാട്ടർ അതോറിറ്റി, ജലവിഭവ വകുപ്പ് എന്നിവയുടെ അധികൃതർ തയ്യാറാകുന്നില്ല. ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് അടക്കം വിവിധ നിർവ്വഹണ സഹായ ഏജൻസികളായ NGOകൾ പലവട്ടം മേൽപ്പറഞ്ഞ ഘടകങ്ങളിലും ജലവിഭവ വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിട്ടും തീരുമാനമാകാതെ നീളുകയാണ്.

മേൽപ്പറഞ്ഞ വിഷയങ്ങളെക്കുറിച്ച് നാഷണൽ NGO’s കോൺഫെഡറേഷന്റെ ചെയർമാൻ ശ്രീ.കെ. എൻ. ആനന്ദകുമാർ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിനുമായി സംസാരിക്കുകയും രേഖാമൂലം കത്ത് നൽകുകയുമുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ എത്രയും വേഗം ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് തന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ അടിയന്തിരമായി ISAകളുടെ പ്രവർത്തന കാലാവധി ദീർഘിപ്പിച്ച് കൊണ്ടുള്ള ഉത്തരവ് ബന്ധപ്പെട്ട അധികൃതരിൽ നിന്നും എത്രയും വേഗം ഉണ്ടാകണമെന്ന് താല്പര്യപ്പെടുന്നു.

News Desk

Recent Posts

വഖഫ് സ്വത്തുക്കള്‍ കേന്ദ്ര ഭരണകൂടം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നു

കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. സൃഷ്ടാവിന് വേണ്ടി വിശ്വാസികള്‍ ആദര പൂര്‍വ്വം സമര്‍പ്പിക്കുന്ന…

20 hours ago

വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കി വെസ്റ്റ

തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം ഇന്ത്യയില്‍ ആദ്യം കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം…

21 hours ago

വിദ്യാർഥികൾക്കായി ശാസ്ത്ര ക്വിസ് സംഘടിപ്പിക്കുന്നു

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഫെബ്രുവരി 8,9,10 തീയതികളിൽ ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ്…

21 hours ago

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണം: ശങ്കുവിന്റെ ആവശ്യം മന്ത്രിയുടെ അടുത്തെത്തി

തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ്…

1 day ago

മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും

മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും. മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ…

1 day ago

കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂൾ ഇതുവരെ നേടിയത് 27 ലക്ഷത്തിലധികം രൂപയുടെ ലാഭം: മന്ത്രി കെ. ബി ഗണേഷ് കുമാർ

മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി കെ.എസ്. ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി ആറു മാസം…

1 day ago