ENTERTAINMENT

ഓണാഘോഷം ആഗസ്റ്റ് 27 മുതല്‍

ഓണാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 02 വരെ; സംസ്ഥാനതല സംഘാടക സമിതി രൂപീകരിച്ചു

ഇത്തവണത്തെ ഓണം വാരാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 02 വരെ നടക്കും. ആഘോഷനടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു. മന്ത്രിമാരായ പി. എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, ആന്റണി രാജു എന്നിവരുടെ സാന്നിധ്യത്തില്‍ മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. രക്ഷാധികാരികളായി നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി. ആര്‍. അനില്‍, ആന്റണി രാജു, സജി ചെറിയാന്‍, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവരെയും യോഗം തെരഞ്ഞെടുത്തു. ഉപരക്ഷാധികാരികളായി തിരുവനന്തപുരം ജില്ലയിലെ എം.പിമാര്‍, രാജ്യസഭാ അംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി. കെ. രാജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ ബീഗം എന്നിവരെയും തെരഞ്ഞെടുത്തു. വിനോദസഞ്ചാര വകുപ്പു മന്ത്രി പി. എ. മുഹമ്മദ് റിയാസാണ് ചെയര്‍മാന്‍. വര്‍ക്കിംഗ് ചെയര്‍മാനായി മന്ത്രി വി. ശിവന്‍കുട്ടിയെയും തെരഞ്ഞെടുത്തു. ടൂറിസം സെക്രട്ടറി കെ. ബിജു കോ ഓര്‍ഡിനേറ്ററുടെയും ടൂറിസം ഡയറക്ടര്‍ പി. ബി. നൂഹ് കണ്‍വീനറുടെയും ചുമതലകള്‍ നിര്‍വഹിക്കും. വിവിധ സബ്കമ്മിറ്റികളുടെ ചെയര്‍മാന്‍മാരെയും കണ്‍വീനര്‍മാരെയും യോഗത്തില്‍ തീരുമാനിച്ചു. പ്രോഗ്രാം കമ്മിറ്റി: ഐ.ബി. സതീഷ് എം.എല്‍.എ, ഇന്‍ഫ്രാസ്ട്രക്ചര്‍: വി. ജോയ് എം.എല്‍.എ, മീഡിയ ആന്റ് പബ്ലിസിറ്റി; വി. കെ. പ്രശാന്ത് എം.എല്‍.എ, ഫുഡ് ഫെസ്റ്റിവല്‍: ജി. സ്റ്റീഫന്‍ എം.എല്‍.എ, ട്രേഡ് ഫെയര്‍ കെ. ആന്‍സലന്‍ എം.എല്‍.എ, സ്‌പോണ്‍സര്‍ഷിപ്പ്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, ഇല്ല്യൂമിനേഷന്‍: സി. കെ. ഹരീന്ദ്രന്‍ എം.എല്‍.എ, സെക്യൂരിറ്റി: ഡി ജി പി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, ഘോഷയാത്ര: എം.എല്‍.എമാരായ ഡി. കെ. മുരളി, ഒ. എസ്. അംബിക, ഗ്രീന്‍ പ്രോട്ടോകോള്‍: എം. വിന്‍സന്റ് എം.എല്‍.എ, റിസപ്ഷന്‍: മേയര്‍ ആര്യ രാജേന്ദ്രന്‍, വോളന്റിയര്‍ കമ്മിറ്റി: എ.എ റഹീം എം.പി എന്നിങ്ങനെയാണ് സബ്കമ്മിറ്റി ചെയര്‍മാന്‍മാര്‍. ജൂലൈ 25 നകം വിവിധ സബ്കമ്മിറ്റികളുടെ യോഗം ചേരും. ആഗസ്റ്റ് 5 നകം കലാപരിപാടികളുടെയും വേദികളുടെയും അന്തിമ പട്ടിക തയ്യാറാക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ മന്ത്രിമാരായ പി. എ മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, ആന്റണി രാജു, എം.എല്‍.എ മാരായ വി. ജോയി, സി.കെ ഹരീന്ദ്രന്‍, കെ. ആന്‍സലന്‍, ഒ. എസ്. അംബിക, ഐ.ബി. സതീഷ്, ജി. സ്റ്റീഫന്‍, ഡി. കെ. മുരളി, വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ പി. കെ. രാജു,ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ്, ടൂറിസം വകുപ്പ് അഡീണല്‍ ഡയറക്ടര്‍ പ്രേം കൃഷ്ണന്‍, കെ.ടി.ഡി.സി എം.ഡി ശിഖ സുരേന്ദ്രന്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

News Desk

Recent Posts

വഖഫ് സ്വത്തുക്കള്‍ കേന്ദ്ര ഭരണകൂടം കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നു

കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. സൃഷ്ടാവിന് വേണ്ടി വിശ്വാസികള്‍ ആദര പൂര്‍വ്വം സമര്‍പ്പിക്കുന്ന…

23 hours ago

വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കി വെസ്റ്റ

തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം ഇന്ത്യയില്‍ ആദ്യം കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം…

24 hours ago

വിദ്യാർഥികൾക്കായി ശാസ്ത്ര ക്വിസ് സംഘടിപ്പിക്കുന്നു

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഫെബ്രുവരി 8,9,10 തീയതികളിൽ ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ്…

24 hours ago

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണം: ശങ്കുവിന്റെ ആവശ്യം മന്ത്രിയുടെ അടുത്തെത്തി

തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ്…

1 day ago

മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും

മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും. മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ…

1 day ago

കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂൾ ഇതുവരെ നേടിയത് 27 ലക്ഷത്തിലധികം രൂപയുടെ ലാഭം: മന്ത്രി കെ. ബി ഗണേഷ് കുമാർ

മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി കെ.എസ്. ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി ആറു മാസം…

1 day ago