ആകെ 164 ആരോഗ്യ സ്ഥാപനങ്ങള്ക്ക് എന്.ക്യു.എ.എസ്.
തിരുവനന്തപുരം: സംസ്ഥാനത്തെ 4 ആശുപത്രികള്ക്ക് കൂടി നാഷണല് ക്വാളിറ്റി അഷ്വറന്സ് സ്റ്റാന്ഡേര്ഡ് (എന്.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ഒരു സാമൂഹികാരോഗ്യ കേന്ദ്രത്തിനും 3 കുടുബാരോഗ്യ കേന്ദ്രങ്ങള്ക്കുമാണ് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചത്. കൊല്ലം സാമൂഹികാരോഗ്യ കേന്ദ്രം തൃക്കടവൂര് 87% സ്കോറും, കോട്ടയം എഫ്എച്ച്സി ഉദയനാപുരം 97% സ്കോറും, കൊല്ലം എഫ്എച്ച്സി ശൂരനാട് സൗത്ത് 92% സ്കോറും, കൊല്ലം എഫ്എച്ച്സി പെരുമണ് 84% സ്കോറും, നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 164 ആശുപത്രികള്ക്കാണ് എന്.ക്യു.എ.എസ്. അംഗീകാരം നെടിയെടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.
5 ജില്ലാ ആശുപത്രികള്, 4 താലൂക്ക് ആശുപത്രികള്, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്, 39 അര്ബന് പ്രൈമറി ഹെല്ത്ത് സെന്റര്, 107 കുടുംബാരോഗ്യ കേന്ദ്രങ്ങള് എന്നിങ്ങനെയാണ് എന്.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ 10 ആശുപത്രികള്ക്ക് ലക്ഷ്യ സര്ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.
8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള് വിലയിരുത്തിയാണ് ഒരാശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്ത്തുന്നത്. എന്.ക്യു.എ.എസ്. അംഗീകാരത്തിന് 3 വര്ഷ കാലാവധിയാണുളളത്. 3 വര്ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്ഷാവര്ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കള്ക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്ഷിക ഇന്സന്റീവ് ലഭിക്കും.
സര്ക്കാര് ആശുപത്രികളില് മികച്ച സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി കൂടുതല് സര്ക്കാര് ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയര്ത്താനായി വലിയ പ്രവര്ത്തനങ്ങളാണ് നടന്നു വരുന്നത്. ജില്ലാ താലൂക്ക് ആശുപത്രികളില് ഗുണനിലവാരം ഉറപ്പാക്കാനായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില് എംഎല്എമാരുള്പ്പെടെയുള്ള ജനപ്രതിനിധികളെ ഉള്പ്പെടുത്തി യോഗങ്ങള് ചേര്ന്ന് നടപടി സ്വീകരിച്ചു വരുന്നു. എംഎല്എമാരുടെയും മറ്റ് ജനപ്രതിനിധികളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സര്ക്കാര് ആശുപത്രികളെ ദേശീയ നിലവാരത്തിലേക്ക് ഉയര്ത്തുകയാണ് ലക്ഷ്യം.
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര് കോഡുകളുടെ പശ്ചാത്തലത്തില് ഡിഷ് ടിവി മേഖലയില് ജോലി ചെയ്യുന്നവരുടെ തൊഴില് സംരക്ഷണം ഉറപ്പാക്കാന് സംസ്ഥാന സര്ക്കാര്…
തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…
തദ്ദേശ ഓംബുഡ്സ്മാൻ നിയമനത്തെ എതിർത്ത് ബിജെപിതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി ബിജെപി…