ACCIDENT

വന്യജീവി ആക്രമണത്തിനിരയായ ബാലന് സഹായഹസ്തവുമായി ആരോഗ്യമന്ത്രി

വസ്ത്രങ്ങളും പാത്രങ്ങളും അടക്കമുള്ള അവശ്യസാധനങ്ങള്‍ നല്‍കി പട്ടികവര്‍ഗ വികസന വകുപ്പിന്റെ ധനസഹായം അതത് ദിവസം ലഭ്യമാക്കും. ഭക്ഷണം യഥാസമയം ലഭിക്കുന്നതിന് ക്രമീകരണം കുട്ടിയുടെ ശാരീരികവും മാനസികവുമായ സൗഖ്യം ഉറപ്പാക്കും.

പത്തനംതിട്ട ചാലക്കയത്തിന് സമീപം വന്യജീവി ആക്രമണം നേരിട്ട് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുകാരന് സഹായഹസ്തവുമായി ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അപ്രതീക്ഷിത വന്യജീവി ആക്രമണം മൂലം മൂന്നു വയസുകാരന്റെ കുടുംബം നേരിട്ട ദുരിതങ്ങള്‍ അറിഞ്ഞ മന്ത്രി വസ്ത്രങ്ങളും പാത്രങ്ങളും അടക്കമുള്ള അവശ്യസാധനങ്ങളുമായാണ് സന്ദര്‍ശിച്ചത്.

ആശുപത്രിയില്‍ രോഗികള്‍ക്ക് കൂട്ടിരിക്കുന്നവര്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പില്‍ നിന്ന് അനുവദിച്ചിട്ടുള്ള 350 രൂപയുടെ ധനസഹായം ഡിസ്ചാര്‍ജ് സമയത്ത് ഒരുമിച്ച് നല്‍കാതെ അതത് ദിവസം നല്‍കാന്‍നിര്‍ദേശംനല്‍കിയിട്ടുണ്ടെന്നും അതുപ്രകാരം ഞായറാഴ്ച മുതല്‍ തുക നല്‍കി തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. ഭക്ഷണം യഥാസമയം ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. ആക്രമണമേറ്റ കുട്ടിയുടെ ശാരീരികവും മാനസികവുമായ സൗഖ്യത്തിന് വേണ്ട ശ്രദ്ധാപൂര്‍വമായ പരിചരണം ഉറപ്പാക്കുന്നതിന് വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിന്റെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയാണ് മന്ത്രി ആശുപത്രിയില്‍നിന്നും മടങ്ങിയത്.

News Desk

Recent Posts

ചിത്രഭരതം 2025 പുരസ്‌കാരം കാട്ടൂർ നാരായണ പിള്ളയ്ക്ക്

തിരുവനന്തപുരം  ഭരതക്ഷേത്രയുടെ ഈ വർഷത്തെ "ചിത്രഭരതം 2025" പുരസ്ക്കാരം പ്രശസ്ത ചിത്രകാരൻ "കാട്ടൂർ നാരായണപിള്ളക്ക് " സാഹിത്യകാരൻ  ശ്രീ .…

13 hours ago

സംസ്ഥാന സ്കൂൾ കായിക മേളയുടെ ദീപശിഖാ പ്രയാണത്തിന് ആറ്റിങ്ങലിൽ സ്വീകരണം നൽകി

കേരള സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായുള്ള ദീപശിഖ പ്രയാണം ആറ്റിങ്ങൽ ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം…

2 days ago

ചുമതലയേൽക്കാൻ ആശുപത്രിയിൽ ഓടിയെത്തിയ ഡോക്ടർ<br>

വ്യത്യസ്തനാം ഡോക്ടർ; അങ്കമാലി അപ്പോളോ അഡ്ലക്സിൽ ചുമതലയേൽക്കാൻ ഡോക്ടറെത്തിയത് മാരത്തൺ ഓടി അങ്കമാലി: പുലർകാലം വിടരും മുൻപേ കൊച്ചിയുടെ വീഥികൾ…

2 days ago

ആറ്റിങ്ങൽ:ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജിൽ

ശ്രീനാരായണഗുരു ഓപ്പൻ യൂണിവഴ്സിറ്റി ആരഭിക്കുന്ന വിവധ കോഴ്സുകളുടെ ഉദ്ഘാടനം  എസ്.ജി.ഒ.യു സിൻഡിക്കേറ്റ് മെമ്പർ അഡ്വ ജി സുഗുണൻ നിർവ്വഹിച്ചു. ബി.സി.എ,ബി.ബി.എ,ബി.എസ്.സി(ഡേറ്റാ…

3 days ago

ഞാൻ നീ ആകുന്നു; തത്വമസിയെ വ്യാഖ്യാനിച്ചതോടെ പുലിവാല് പിടിച്ച് മന്ത്രി വാസവൻ

തത്ത്വമസിയെ വ്യാഖ്യാനിച്ച് പുലിവാല് പിടിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ. പത്തനംതിട്ടയിലെ കോൺഗ്രസ് സമരത്തിനിടെ ദേവസ്വം ബോർഡ് ഓഫീസ്…

3 days ago

കളിക്കളം കായികമേളക്ക് കൊടിയേറി

#1500 വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ മത്സരിക്കും#പട്ടികവർഗ വികസനവകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും പ്രീമെട്രിക് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികളുടെ…

4 days ago