കൗമാരക്കാർക്ക് ലൈംഗികതാ വിദ്യാഭ്യാസം; പ്രോജക്ട് എക്സിന് തുടക്കമായി

കൗമാരക്കാർക്ക് സമഗ്ര ലൈംഗികത വിദ്യാഭ്യാസം നൽകുക ലക്ഷ്യമിട്ട് കേരളത്തിൽ ആദ്യമായി നടപ്പാക്കുന്ന പ്രോജക്ട് എക്സ് പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം ജില്ലാ ഭരണകൂടവും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും എൻ ജി ഒ യായ കനലും ചേർന്ന് ജില്ലയിലെ സ്കൂളുകളിൽ നടപ്പാക്കുന്ന പദ്ധതിയാണ് പ്രോജക്ട് എക്സ്. വഴുതക്കാട് കോട്ടൺഹിൽ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഷാനവാസ് എസ്. പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇത്തരം പദ്ധതികൾ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം ജില്ലയിലെ 50 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുക. ഓരോ സ്കൂളിൽ നിന്നും 100 വീതം എന്ന രീതിയിൽ ആകെ 5,000 കൗമാരപ്രായക്കാരായ വിദ്യാർത്ഥികൾക്കാണ് ലൈംഗികത വിദ്യാഭ്യാസം ലഭിക്കുക. ലൈംഗികത, ശരീരശാസ്ത്രം, ബന്ധങ്ങൾ, ലിംഗ സ്വത്വം, ലൈംഗിക ആഭിമുഖ്യം, സമ്മതം, ഗർഭനിരോധന മാർഗങ്ങൾ, ലൈംഗിക രോഗങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് പഠിപ്പിക്കുക. ബന്ധങ്ങളിലെ വൈകാരികത, ആരോഗ്യകരമായ ബന്ധങ്ങൾ, നീലചിത്രങ്ങളുടെ സ്വാധീനം, ലൈംഗിക അവകാശങ്ങളും ഉത്തരവാദിത്വങ്ങളും, പോക്സോ നിയമം എന്നിവയും പഠനത്തിൽ ഉൾപ്പെടുന്നുണ്ട്. പദ്ധതിക്കായി 50 ശതമാനം തുക ചെലവഴിക്കുന്നത് ജില്ലാ ഭരണകൂടമാണ്. ബാക്കി 50 ശതമാനം ഗൈഡ് ഹൗസ് എന്ന കമ്പനിയുടെ സി എസ് ആർ ഫണ്ടിൽ നിന്നാണ്. 

പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്ന കൈ പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ ജെറോമിക് ജോർജ് അധ്യക്ഷനായിരുന്നു. സിനിമ പിന്നണിഗായകൻ ജി. വേണുഗോപാൽ വിശിഷ്ടാതിഥിയായി. വാർഡ് കൗൺസിലർ രാഖി രവികുമാർ, അസിസ്റ്റൻറ് കളക്ടർ അഖിൽ വി. മേനോൻ, ഡി ഇ ഒ സുരേഷ് ബാബു ആർ. എസ്, എ ഇ ഒ ഗോപകുമാർ ആർ, ഗൈഡ് ഹൗസ് അസോസിയേറ്റ് ഡയറക്ടർ പ്രിൻസ് എബ്രഹാം തുടങ്ങിയവരും പങ്കെടുത്തു.

News Desk

Recent Posts

പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ ഉദ്ഘാടനം ചെയ്തു

കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…

3 hours ago

രോഗി എത്തി രണ്ട് മിനിറ്റിനുള്ളില്‍ ചികിത്സ; വൈകിയെന്ന ആരോപണം തള്ളി സിസിടിവി ദൃശ്യങ്ങള്‍

വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…

9 hours ago

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…

11 hours ago

ഫിസിയോതെറാപ്പിസ്റ്റ്കൾക്ക്  ഡോക്ടർ പ്രിഫിക്സ്  ഉപയോഗിക്കാം  –  കേരളാ ഹൈക്കോടതി

തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത്‌ കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…

1 day ago

പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരം :- ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള  അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…

1 day ago

ഡിഷ് ട്രാക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം നടന്നു

തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…

1 day ago