മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നെടുമങ്ങാട് നഗരസഭയിൽ ഖരമാലിന്യ സംസ്‌കരണ യൂണിറ്റ് ആരംഭിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സി.എസ് ശ്രീജ സംസ്‌കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുമായി ബന്ധപ്പെട്ട് രൂപരേഖ തയാറാക്കുന്നതിനായി ആലോചനയോഗവും ചേർന്നു. നഗരസഭാ പരിധിയിൽ നിലവിലെ ഖരമാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു.
മാലിന്യ സംസ്‌കരണത്തിനായി ഒരു മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി (എംആർഎഫ്), റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി(ആർആർഎഫ്), പത്ത് മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററുകൾ എന്നിവയാണ് നെടുമങ്ങാട് നഗരസഭപരിധിയിൽ പ്രവർത്തിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള അജൈവമാലിന്യങ്ങൽ ഹരിതകർമ്മസേനയുടെ സഹായത്തോടെ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകുന്നു. മാർക്കറ്റുകളിലേയും പൊതുസ്ഥലങ്ങളിലേയും ജൈവമാലിന്യങ്ങളും കരിയിലകളും സംസ്‌കരിക്കുന്നതിന് 23 തുമ്പൂർമൂഴി യൂണിറ്റുകളും നിലവിലുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്‌കരിക്കും. നഗരസഭാ പരിധിയിലുള്ള പ്രദേശങ്ങളെ മാലിന്യമുക്തമാക്കാനുള്ള നടപടികൾ ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് ചെയർപേഴ്‌സൺ സി.എസ് ശ്രീജ പറഞ്ഞു.
ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്. അജിത, കേരള ഖരമാലിന്യ പരിപാലന പദ്ധതി ഡെപ്യൂട്ടി ജില്ലാ കോർഡിനേറ്റർ ഡോ. അനൂജ പി. ജി, നെടുമങ്ങാട് നഗരസഭാ സെക്രട്ടറി ബീന.എസ്. കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്‍സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…