പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെ രണ്ടാമത്തെ ടേക്ക് എ ബ്രേക്ക് വേങ്ങോട് പ്രവർത്തനം തുടങ്ങി

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി വേങ്ങോട് ആധുനിക സൗകര്യങ്ങളോടെ നിർമിച്ച പൊതു ശുചിമുറി സമുച്ചയം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ജനങ്ങൾക്കായി തുറന്നുകൊടുത്തു.

നാടിന്റെ വികസനത്തിന്റെ ഭാഗമായി ഉന്നത നിലവാരത്തിലാണ് ടേക്ക് എ ബ്രേക്കുകൾ സജ്ജീകരിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പടെ സുരക്ഷിതമായി ഉപയോഗിക്കുന്നതിന് ഇത്തരം വിശ്രമകേന്ദ്രങ്ങളും പൊതു ശുചിമുറികളും അനിവാര്യമാണെന്ന് മന്ത്രി ജി. ആർ അനിൽ വ്യക്തമാക്കി. ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ടേക്ക് എ ബ്രേക്കുകൾ വൃത്തിയായി സൂക്ഷിക്കാൻ ഗുണഭോക്താക്കളായ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച രണ്ടാമത്തെ ടേക്ക് എ ബ്രേക്ക് ആണ് വേങ്ങോട് ആശുപത്രിക്ക് സമീപം മന്ത്രി ഉദ്ഘാടനം ചെയ്തത്.

ഭിന്നശേഷി സൗഹൃദ സ്ത്രീ പുരുഷ ടോയ്‌ലറ്റുകൾ, മുലയൂട്ടൽ മുറി, കോഫി ഷോപ്പ് എന്നിവയാണ് ടേക്ക് എ ബ്രേക്കിൽ ഒരുക്കിയിരിക്കുന്നത്. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 23 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ഈ സംരംഭം കുടുംബശ്രീ -തൊഴിലുറപ്പ് സംവിധാനകളുടെ സഹായത്തോടെ പേ ആൻഡ് യൂസ് മാതൃകയിൽ പ്രവർത്തിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് ചടങ്ങിന്റെ അധ്യക്ഷനായിരുന്നു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ അനിൽ, തദ്ദേശ സ്വയം ഭരണ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ രാധാമണി കെ. എൻ എന്നിവരും പങ്കെടുത്തു.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

3 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

3 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

3 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

3 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

3 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

3 weeks ago