തിരുവനന്തപുരം ജില്ലയെ മാലിന്യ മുക്തമാക്കുന്നതിനുള്ള നടപടികള്‍ക്ക് ശക്തി പകര്‍ന്ന് ശുചിത്വ പാര്‍ലമെന്റ്. ജില്ലാ ശുചിത്വ മിഷന്റെയും കുടുംബശ്രീ സി.ഡി. എസുകളുടെയും നേതൃത്വത്തില്‍ കിഴുവിലം, ചെറുന്നിയൂര്‍, നാവായിക്കുളം, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകളിലാണ് ശുചിത്വ പാര്‍ലമെന്റ് നടന്നത്. സി ഡി. എസ് പൊതുസഭ അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരാണ് ശുചിത്വ പാര്‍ലമെന്റില്‍ പങ്കെടുത്തത്. ഓരോ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിലെയും മാലിന്യ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അവ പരിഹരിക്കുന്നതിനുമുള്ള വേദിയായി ശുചിത്വ പാര്‍ലമെന്റുകള്‍ മാറി. വാര്‍ഡ് തലത്തില്‍ ശുചിത്വ അസംബ്ലികളും അയല്‍കൂട്ടതലത്തില്‍ ചര്‍ച്ചകളും ഇതിന് മുന്നോടിയായി സംഘടിപ്പിച്ചിരുന്നു. നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍, കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത, ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ശശികല, വിളപ്പില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹന്‍, മറ്റ് പഞ്ചായത്തംഗങ്ങള്‍ എന്നിവരും അതത് ഗ്രാമപഞ്ചായത്തുകളില്‍ നടന്ന ശുചിത്വ പാര്‍ലമെന്റില്‍ പങ്കെടുത്തു.
വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…
തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…
വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…
എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…