ഔഷധിയുടെ മെഗാ അത്തപ്പൂക്കളമൊരുങ്ങി

ഈ ഓണത്തിന് സുഗന്ധവും ആരോഗ്യവും നേര്‍ന്നു കൊണ്ട് ഔഷധിയുടെ അത്തപ്പൂക്കളമൊരുങ്ങി. 125 ഓളം ഔഷധ ചേരുവകള്‍ ചേര്‍ത്താണ് മെഗാ ഔഷധ അത്തം ഒരുക്കിയത്. ഏറ്റവുമധികം ഔഷധങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ അത്തം എന്ന ലോക റെക്കോര്‍ഡും നേടി ഔഷധി. മെഗാ അത്തത്തിന് അഞ്ചു മീറ്റര്‍ നീളവും നാലര മീറ്റര്‍ വീതിയുമുണ്ട് . ഇലകള്‍, പൂവുകള്‍, കായകള്‍, മൊട്ടുകള്‍. വിത്തുകൾ, കുന്നിക്കുരു, കര്‍പ്പൂരം, വിവിധതരം പരിപ്പുകള്‍, തുരിശ്‌, തിപ്പലി, കുവപ്പൊടി, മലര്‍, തെങ്ങിന്‍പൂക്കുല, രുദ്രക്ഷം, ഇന്തുപ്പ്‌, താമര, നീലത്താമര, വയമ്പ്‌, രാമച്ചം, ജോതിപത്രി തുടങ്ങി നിരവധി ഔഷധങ്ങളാണ് അത്തത്തില്‍ ഒരുക്കിയത്. ഔഷധി ചെയര്‍പെഴ്സന്‍ ശോഭനാ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഇൻഫോപാര്‍ക്കിലെ അനിമേറ്റര്‍ അമലുവാണ് അത്തം ഡിസൈന്‍ ചെയ്തത്.

ഇന്നലെ രാവിലെ തിരുവനന്തപുരം പുളിമൂടുള്ള ബാങ്ക് എംപ്ലോയീസ് ഹാളില്‍ മന്ത്രി വി ശിവൻകുട്ടി മെഗാ ഔഷധി അത്തം ഉദ്ഘാടനം ചെയ്തു.

News Desk

Recent Posts

ഡെങ്കിപ്പനി : ഓഗസ്റ്റ് മൂന്നിനും നാലിനും ഉറവിട നശീകരണയജ്ഞം

ജില്ലയിൽ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടുന്ന സാഹചര്യത്തിൽ, ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം. തിങ്കൾ (ഓഗസ്റ്റ് 3), ചൊവ്വ…

10 hours ago

ടെക്സ്റ്റൈൽ മേഖലയിൽ തൊഴിൽ വകുപ്പിന്റെ പരിശോധന തുടരുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തൊഴിൽ വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്, 50 സ്ഥാപനങ്ങളിൽ പരിശോധന നടത്തി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശത്തെ തുടർന്ന്…

2 days ago

നൂറുൽ ഇസ്‌ലാം സർവ്വകലാശാല എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്

തിരുവനന്തപുരം:നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും നിംസ് മെഡിസിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്. സ്വാമിനാഥൻ റിസർച്ച്…

3 days ago

ദക്ഷിണ വ്യോമസേനാ മേധാവി കേരള ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി; സമുദ്ര സുരക്ഷയെ കുറിച്ച് ചർച്ച ചെയ്തു

ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ്‌വീർ സിംഗ് മാൻ ജൂലൈ 29ന് ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ രാജേന്ദ്ര…

3 days ago

ഗാന്ധിജിയുടെ ഉപദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും ഏറെ പ്രസക്തി: മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം : ഗാന്ധിജിയുടെ ഉപദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും, പുതു തലമുറയ്ക്കും ഏറെ പ്രസക്തമാണെന്നും ഗാന്ധിയൻ ആദർശങ്ങൾക്ക് ഇന്നും ഏറെ പ്രസക്തി…

4 days ago

‘ഓപ്പറേഷൻ തൂഫാൻ’ ന് ഐക്യദാർഢ്യവുമായി വിദ്യാർത്ഥി ലഹരിവിരുദ്ധ മാരത്തോൺ

തിരുവനന്തപുരം: ഓസ്ട്രിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഇന്ന് ലോകത്തെ 170-ലധികം രാജ്യങ്ങളിൽ സജീവ സാന്നിധ്യമുള്ള ശക്തമായ…

4 days ago