ഹൃദയത്തെ അറിയൂ ഹൃദയത്തെ ഉപയോഗിക്കൂ എന്ന സന്ദേശവും വഹിച്ചുകൊണ്ടുള്ള വാക്കത്തോണ്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു ചലം ഐ പി എസ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം : കോസ്‌മോപൊളിറ്റന്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ കവടിയാര്‍ ജംഗ്ഷനില്‍ നിന്നും കനകക്കുന്ന് വരെ മെഗാ വാക്കത്തോണ്‍ സംഘടിപ്പിച്ചു. ലോക ഹൃദയ ദിനത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കാനായുള്ള ഹൃദയത്തെ അറിയൂ ഹൃദയത്തെ ഉപയോഗിക്കൂ എന്ന സന്ദേശവും വഹിച്ചുകൊണ്ടുള്ള വാക്കത്തോണ്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു ചലം ഐ പി എസ് ഉദ്ഘാടനം ചെയ്യുകയും വാക്കത്തോണിന്റെ ഭാഗമാവുകയും ചെയ്തു. കോസ്‌മോപൊളിറ്റന്‍ ഹോസ്പിറ്റല്‍ സിഇഒ അശോക് . പി.മേനോന്‍, കോസ്‌മോപോളിറ്റന്‍ ഹോസ്പിറ്റലിലെ പ്രഗത്ഭരായ കാര്‍ഡിയോളജിസ്റ്റുമാരായ ഡോ. ജോര്‍ജ് കോശി . എ, ഡോ. ബിജു . ആര്‍, ഡോ. തോമസ് ടൈറ്റസ്, ഡോ. മഹാദേവന്‍ ആര്‍, ഡോ. അനീഷ് ജോണ്‍ പടിയറ, ഡോ. ആര്‍ അജയകുമാര്‍ , ഡോ. മംഗളാനന്ദന്‍. പി , ഡോ. സുനില്‍ ബി എന്നിവര്‍ മെഗാ വാക്കത്തോണിന് നേതൃത്വം നല്‍കി. കൂടാതെ കോസ്‌മോപൊളിറ്റന്‍ ആശുപത്രിയില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നും ഉള്ള 250-ല്‍ പരം ജീവനക്കാര്‍ ലോക ഹൃദയ ദിന സന്ദേശം നല്‍കിക്കൊണ്ടുള്ള പ്ലകാര്‍ഡ് വഹിച്ചുകൊണ്ടുള്ള മെഗാ വാക്കത്തോണിന്റെ ഭാഗമായി. കവടിയാര്‍ കൊട്ടാരത്തിന്റെ പ്രവേശന കവാടത്തില്‍ നിന്നും ലോക ഹൃദയ ദിന സന്ദേശം മുന്‍നിര്‍ത്തിയുള്ള ബോധവല്‍ക്കരണത്തോടെ 7.15 നാണ് മെഗാ വാക്കത്തോണ്‍ ആരംഭിച്ചത്. കവടിയാര്‍ സ്‌ക്വയറില്‍ നിന്നും ആരംഭിച്ച മെഗാ വാക്കത്തോണ്‍, വെള്ളയമ്പലം റൌണ്ട് ചുറ്റി, കനകക്കുന്നില്‍ സമാപിച്ചു
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…