തിരുവനന്തപുരം – കുടുംബശ്രീ സംഘടനാശാക്തീകരണ പരിപാടിയായ ‘തിരികെ സ്കൂളില്‍’ കാമ്പയിന്റെ ഭാഗമായി ഇന്ന് (ഒക്ടോബര്‍ എട്ട്്) സ്കൂളിലെത്തുന്ന അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഡിജിറ്റല്‍ സാക്ഷരതാ ബോധവത്കരണവുമായി ബാലസഭാംഗങ്ങളും രംഗത്ത്. കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാക്കാന്‍ ലക്ഷ്യമിട്ട സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഡിജി കേരളം പദ്ധതിയുടെ ഭാഗമായാണ് ബാലസഭാംഗങ്ങള് ഇന്ന് സംസ്ഥാനത്തുടനീളം വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
‘തിരികെ സ്കൂളില്‍’ കാമ്പയിന്റെ ഭാഗമായി അയല്‍ക്കൂട്ട അംഗങ്ങള്‍ക്കായി ക്ലാസ്സുകള്‍ നടത്തുന്ന സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക ബോധവത്കരണ പരിപാടികളാണ് ഇതില്‍ പ്രധാനം. തിരികെ സ്കൂളില്‍ കാമ്പയിന്റെ ഭാഗമായി ലക്ഷക്കണക്കിന് അയല്‍ക്കൂട്ട അംഗങ്ങളാണ് ഒക്ടോബര്‍ എട്ടിന് സംസ്ഥാനത്തെ രണ്ടായിരത്തോളം സ്കൂളുകളിലായി എത്തുന്നത്.
ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 10 വരെയുള്ള കാലയളവിനുള്ളില്‍ വരുന്ന 21 അവധി ദിവസങ്ങളിലായി 46 ലക്ഷം കുടുംബശ്രീ അംഗങ്ങളും ഒരുമിച്ചു ചേര്‍ന്നു കൊണ്ടുള്ള ബൃഹത്ത് കാമ്പയിനാണ് അയല്‍ക്കൂട്ടാംഗങ്ങളുടെ ശാക്തീകരണത്തിനായി നടന്നു വരുന്നത്. ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ മാത്രം ലക്ഷക്കണക്കിന് കുടുംബശ്രീ അംഗങ്ങളാണ് കാമ്പയിന്റെ ഭാഗമായത്.
ഇവരെ ലക്ഷ്യമിട്ട് സംഘടിപ്പിച്ചിരിക്കുന്ന ബാലസഭാംഗങ്ങളുടെ കാമ്പയിന് ഡിജിറ്റല്‍ സാക്ഷരതയെ കുറിച്ചുള്ള അവബോധത്തിന് മികച്ച വേദിയാണ് ഒരുക്കിയിരിക്കുന്നത്. അഞ്ചിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ കൂട്ടായ്മയായ ബാലസഭയില്‍ സംസ്ഥാനത്ത് 31,612 യൂനിറ്റുകളിലായി 4,59,151 അംഗങ്ങളുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ബാലസഭകളും നാളത്തെ പരിപാടിയില്‍ പങ്കുചേരും. ഇതിന് പുറമെ
കുടുംബശ്രീ എ.ഡി.എസ് (ഏരിയ ഡെവലപ്പ്മെന്റ് സൊസൈറ്റി) അംഗത്തിന്റെ നേതൃത്വത്തില്‍ വാര്‍ഡ്തലത്തില്‍ ബാലസഭാംഗങ്ങള് ഗൃഹസന്ദര്‍ശനം, ലഘുലേഖ വിതരണം തുടങ്ങിയവയും നടത്തും.
സമൂഹത്തിലെ എല്ലാ തുറയിലുമുള്ള ജനങ്ങള്‍ക്കും അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത ലഭ്യമാക്കി ഡിജിറ്റല്‍ വേര്‍തിരിവില്ലാത്ത സമൂഹത്തെ സൃഷ്ടിക്കാനാണ് ഡിജി കേരളം കാമ്പയിന് ലക്ഷ്യമിടുന്നത്. വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങള്‍ എല്ലാവരിലേക്കും ഫലപ്രദമായി വ്യാപിപ്പിച്ച് അവരുടെ ശാക്തീകരണം ഉറപ്പാക്കാനും സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ അര്‍ഹരായവരില്‍ എത്തിക്കാനും വികസന പദ്ധതികളില്‍ പങ്കാളികളാക്കാനും പദ്ധതി വിഭാവന ചെയ്യുന്നു. ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ സാക്ഷരത നേടാന്‍ എല്ലാ കുടുംബശ്രീ അംഗങ്ങളെയും ബോധവത്ക്കരിക്കാനുള്ള വിപുലമായ പ്രവര്‍ത്തങ്ങളുടെ ആദ്യപടിയാണ് ബാലസഭാംഗങ്ങളുടെ കാമ്പയിന്.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്‍സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…