തിരുവനന്തപുരം കേരള ലോ അക്കാദമി ലോ കോളേജ്, കിംസ് ഹോസ്പിറ്റൽ,എക്സൈസ് ഡിപ്പാർട്മെന്റ്, തിരുവനന്തപുരം പ്രസ്സ് ക്ലബ് എന്നിവർ സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ കേരള ലോ അക്കാദമി ലോ കോളേജിൽ വച്ചു സംഘടിപ്പിച്ചു. വിദ്യാലയങ്ങളും പരിസരവും ലഹരിവിമുക്തമാക്കുന്നതിന്റെ ആവശ്യകത വ്യ ക്തമാക്കുന്ന “സേ നോ റ്റു ഡ്രഗ്സ് 2023” എന്ന ക്യാമ്പയിൻ ആണ് നടന്നത്.
സമൂഹത്തിന്‍റെ സമസ്ത മേഖലകളിലും വ്യാപിക്കുന്ന വിപത്തായി മാറിയിട്ടുളള മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ട് വരിക, നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുന്നതിനുമാണ് പ്രധാനമായും വിമുക്തി മിഷനിലൂടെ ലക്ഷ്യമിടുന്നത്.
ലഹരിവിമുക്ത ക്യാമ്പയിനിന്റെ ഉദ്ഘാടനം വട്ടിയൂർകാവ് എം എൽ എയും കേരള ലോ അക്കാദമി ലോ കോളേജ് മുൻ വിദ്യാർത്ഥിയും അഭിഭാഷകനുമായ അഡ്വ. വി കെ പ്രശാന്ത് നിർവഹിച്ചു.
കിംസ് ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ഡോ.എം ഐ സഹദുല്ല അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ലോ അക്കാദമി ഡയറക്ടർ, സ്റ്റുഡന്റസ് ആൻഡ് ഫാക്കൾട്ടി അഫയേർസ് പ്രൊഫ. അനിൽകുമാർ കെ, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറും വിമുക്തി മാനേജറുമായ അജയ് കെ ആർ, തിരുവനന്തപുരം പ്രസ്സ് ക്ലബ് സെക്രട്ടറി സാനു നീലാംബരൻ, കിംസ്ഹെൽത്ത് ക്യാൻസർ സെന്റർ ആൻഡ് കിംസ്ഹെൽത്ത് സി എസ് ആർ (സി ഇ ഒ )എം എസ് രശ്മി ആയിഷ, കേരള ലോ അക്കാദമി പ്രിൻസിപ്പൽ പ്രൊഫ. ഹരീന്ദ്രൻ കെ ,എൽ എ അസിസ്റ്റന്റ് പ്രൊഫ. അരുൺ വി ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു .
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ അഞ്ചാമത് ഡയറക്ടറായി ഡോ. രജനീഷ് കുമാർ R ചുമതലയേറ്റു. ആർസിസിയിലെ ഹെഡ് ആൻഡ് നെക്ക്…
''നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിൻറെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കേരളത്തിലെ എല്ലാ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയംഗമമായ സ്വാതന്ത്ര്യദിന…
നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി…
എല്ലാ പൗരന്മാര്ക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്മു. 79ാം സ്വാതന്ത്ര്യ ദിനത്തില് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്.ഭരണഘടനയും…
മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത്, അത് മുൻപ്. ഇപ്പോൾ ഞങ്ങൾക്ക് സർക്കാർ അടച്ചുറപ്പുള്ള നല്ല വീടുകൾ…
ജമ്മു-കാശ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ കനത്ത മേഘവിസ്ഫോടനത്തിൽ പത്തുപേർ മരിച്ചതായി റിപ്പോർട്ട്. മച്ചൈൽ മാതാ യാത്ര നടക്കുന്ന വഴിയിലായുള്ള ചൊസോതി ഗ്രാമത്തിലാണ്…