കനത്ത മഴ : ജില്ലയിൽ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 867 പേർ

തിരുവനന്തപുരം ജില്ലയിൽ മഴക്കെടുതിയെ തുടർന്ന് 15 ദുരിതാശ്വാസ ക്യാമ്പുകൾ നിലവിൽ പ്രവർത്തിക്കുന്നു. 310 കുടുംബങ്ങളിലായി 867 പേരാണ് ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. തിരുവനന്തപുരം താലൂക്കിൽ 11 ക്യാമ്പുകളിലായി 511 പേരും, ചിറയിൻകീഴ് താലൂക്കിൽ മൂന്ന് ക്യാമ്പുകളിലായി 161 പേരും, വർക്കല താലൂക്കിൽ ഒരു ക്യാമ്പിലായി 195 പേരും കഴിയുന്നു.

തിരുവനന്തപുരം താലൂക്ക്

കടകംപള്ളി വില്ലേജിൽ മൂന്ന് ക്യാമ്പുകളാണുള്ളത്. വെട്ടുകാട് സെന്റ്‌മേരീസ് എൽ.പി.എസിൽ 36 കുടുംബങ്ങളിലായി 110 പേർ. 38 പുരുഷന്മാർ, 55 സ്ത്രീകൾ, 17 കുട്ടികൾ

കരിക്കകം ഗവൺമെന്റ് എച്ച് .എസിൽ ആറ് കുടുംബങ്ങളിലായി 22 പേർ. ഏഴ് പുരുഷന്മാർ, 10 സ്ത്രീകൾ, അഞ്ച് കുട്ടികൾ

വേളി യൂത്ത് ഹോസ്റ്റലിൽ 16 കുടുംബങ്ങളിലായി 45 പേർ. 17 പുരുഷന്മാർ, 23 സ്ത്രീകൾ, അഞ്ച് കുട്ടികൾ

പട്ടം വില്ലേജിൽ മേക്കേപട്ടം ഗവൺമെന്റ് എൽ.പി.എസിൽ 10 കുടുംബങ്ങളിലായി 39 പേർ. 16 പുരുഷന്മാർ, 19 സ്ത്രീകൾ, നാല് കുട്ടികൾ

കല്ലിയൂർ വില്ലേജിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. പൂങ്കുളം സ്‌കൂളിൽ 17 കുടുംബങ്ങളിലായി 45 പേർ. 17 പുരുഷന്മാർ, 19 സ്ത്രീകൾ, ഒൻപത് കുട്ടികൾ

വെള്ളായണി എം.എൽ.എൽ.പി.എസിൽ 24 കുടുംബങ്ങളിലായി 79 പേർ. 29 പുരുഷന്മാർ, 35 സ്ത്രീകൾ, 15 കുട്ടികൾ

വെയിലൂർ വില്ലേജിൽ പഞ്ചായത്ത് ഇൻഡോർ സ്‌റ്റേഡിയത്തിൽ എട്ട് കുടുംബങ്ങളിലായി 19 പേർ. മൂന്ന് പുരുഷന്മാർ, 12 സ്ത്രീകൾ, നാല് കുട്ടികൾ

കഠിനംകുളം വില്ലേജിൽ ചാന്നാങ്കര എൽ.പി.എസിൽ മൂന്ന് കുടുംബങ്ങളിലായി 11 പേർ. രണ്ട് പുരുഷന്മാർ, നാല് സ്ത്രീകൾ, അഞ്ച് കുട്ടികൾ

നേമം വില്ലേജിൽ കരുമം ഗവൺമെന്റ് എൽ.പി.എസിൽ 22 കുടുംബങ്ങളിലായി 42 പേർ. 12 പുരുഷന്മാർ, 20 സ്ത്രീകൾ, 10 കുട്ടികൾ

മണക്കാട് വില്ലേജിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. ഐരാണിമുട്ടം വയോജന ക്ലബിൽ രണ്ട് കുടുംബങ്ങളിലായി 10 പേർ. രണ്ട് പുരുഷന്മാർ, നാല് സ്ത്രീകൾ, നാല് കുട്ടികൾ

കൊഞ്ചിറവിള യു.പി.എസിൽ 35 കുടുംബങ്ങളിലായി 89 പേർ. 24 പുരുഷന്മാർ, 44 സ്ത്രീകൾ, 21 കുട്ടികൾ

ചിറയിൻകീഴ് താലൂക്ക്

കിഴുവിലം വില്ലേജിൽ രണ്ട് ക്യാമ്പുകളുണ്ട്. പുറവൂർ എസ്.വി.യു.പി.എസിൽ 16 കുടുംബങ്ങളിലായി 59 പേർ. 28 പുരുഷന്മാർ, 27 സ്ത്രീകൾ, നാല് കുട്ടികൾ

പടനിലം എൽ.പി.എസിൽ 32 കുടുംബങ്ങളിലായി 94 പേർ. 31 പുരുഷന്മാർ, 50 സ്ത്രീകൾ, 13 കുട്ടികൾ

കടയ്ക്കാവൂർ വില്ലേജിൽ എസ്.എൻ.വി.ജി.എച്ച്.എസ്.എസിൽ ആറ് കുടുംബങ്ങളിലായി എട്ട് പേർ. ഒരു പുരുഷൻ, ആറ് സ്ത്രീകൾ, ഒരു കുട്ടി

വർക്കല താലൂക്ക്

ഇടവ വില്ലേജിൽ വെൺകുളം ഗവൺമെന്റ് എൽ.പി.എസിൽ 77 കുടുംബങ്ങളിലായി 195 പേർ. 71 പുരുഷന്മാർ, 102 സ്ത്രീകൾ, 22 കുട്ടികൾ

News Desk

Recent Posts

നേവൽഡേ ഓപ്പറേഷൻ ഡെമോ: നഗരത്തിൽ 03.11.25ന് ഗതാഗത ക്രമീകരണം

സ്റ്റീൽ കുപ്പിയും കുടയും  കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…

21 hours ago

തദ്ദേശ തിരഞ്ഞെടുപ്പ് :  വോട്ടിങ് മെഷീനുകൾ  വിതരണ കേന്ദ്രങ്ങളിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി.  ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …

3 days ago

ചികിത്സാ രംഗത്ത് പുത്തൻ നേട്ടവുമായി അങ്കമാലി അപ്പോളോ അഡ്ലക്സ്; അതിസങ്കീർണ  മഹാധമനി ശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് മടങ്ങിയത് നാല് പേർ

അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്‌ലക്സ്  വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…

5 days ago

കാപ്പാ കേസ് പ്രതിയെ പോലിസ് വെടിവെച്ചു

വാളുകൊണ്ട് ആക്രമിക്കാൻ ശ്രമം; തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു.ആര്യങ്കോട് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു. പ്രതിയായ…

5 days ago

പ്രകാശം പരത്തുന്ന പെൺകുട്ടി ഓഡിയോ ലോഞ്ച് നടന്നു

സാബു കക്കട്ടിൽ സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് പഴശ്ശിമ്യൂസിയം പ്രിവ്യൂ തീയേറ്ററിൽ…

5 days ago

സ്കോട്ട്ലൻഡിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ താരമായി മലയാളി ‘മണവാട്ടിയും’; ഫസ്റ്റ് മിനിസ്റ്ററുടെ കൈയ്യൊപ്പുമായി മലയാളി ബ്രാൻഡ് ലേലത്തിൽ

സ്കോട്ട്ലാൻഡ്:  2026-ൽ നടക്കാനിരിക്കുന്ന സ്കോട്ട്‌ലൻഡ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഡിൻമ്പ്രയിൽ നടന്ന ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ് എൻ…

1 week ago