തിരുവനന്തപുരം: സംസ്ഥാനത്തെ 4 ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 68.39 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം നേമം ശാന്തിവിള താലൂക്ക് ആശുപത്രി 22.24 കോടി, പാലക്കാട് മലമ്പുഴ മണ്ഡലം എലപ്പുള്ളി താലൂക്ക് ആശുപത്രി 17.50 കോടി, തൃശൂര്‍ ഗുരുവായൂര്‍ മണ്ഡലം ചാവക്കാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി 10.80 കോടി, മലപ്പുറം കുറ്റിപ്പുറം താലൂക്ക് ആശുപത്രി 17.85 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നേമം താലൂക്ക് ആശുപത്രിയുടെ മുഖഛായ മാറ്റുന്ന തരത്തിലുള്ള 6 നില കെട്ടിമാണ് നിര്‍മ്മിക്കുന്നത്. സെല്ലാര്‍ ബ്ലോക്കില്‍ സി.എസ്.എസ്.ഡി., എക്‌സ്‌റേ റൂം, മെഡിക്കല്‍ ഗ്യാസ്, പാര്‍ക്കിഗ് എന്നിവയും ഗ്രൗണ്ട് ഫ്‌ളോറില്‍ 6 കിടക്കകളുള്ള ഒബ്‌സര്‍ബേഷന്‍ റൂം, ലാബ്, നഴ്‌സിംഗ് സ്റ്റേഷന്‍, 7 ഒ.പി. മുറികള്‍, വെയിറ്റ് ഏരിയ, ഫാര്‍മസി, സ്റ്റോര്‍ എന്നിവയുമുണ്ടാകും. ഒന്നാം നിലയില്‍ ഗൈനക് ഒപി, അള്‍ട്രാസൗണ്ട് സ്‌കാന്‍, ഗൈനക് പ്രീചെക്ക് ഏരിയ, ഒഫ്ത്താല്‍ യൂണിറ്റ്, എന്‍സിഡി യൂണിറ്റ്, ദന്തല്‍ യൂണിറ്റ്, അഡ്മിനിസ്‌ട്രേഷന്‍, ഡയബറ്റിക് ഒപി, ടിബി ഡയഗ്നോസിസ് യൂണിറ്റ്, വെയിറ്റിംഗ് ഏരിയ, സ്റ്റാഫ് റൂം എന്നിവയും, രണ്ടാം നിലയില്‍ 10 കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ്, ആര്‍.ഒ. പ്ലാന്റ്, വാര്‍ഡുകള്‍ എന്നിവയും മൂന്നാം നിലയില്‍ 8 കിടക്കകളുള്ള സ്ത്രീകളുടയും പുരുഷന്‍മാരുടേയും ഐസൊലേഷന്‍ വാര്‍ഡുകള്‍, 10 കിടക്കകളുള്ള സ്ത്രീകളുടയും പുരുഷന്‍മാരുടേയും ജനറല്‍ വാര്‍ഡുകള്‍ എന്നിവയും നാലാം നിലയില്‍ ഒഫ്ത്താല്‍മിക് ഓപ്പറേഷന്‍ തീയറ്റര്‍, ജനറല്‍ ഓപ്പറേഷന്‍ തീയറ്റര്‍, റിക്കവറി റൂം, പോസ്റ്റ് ഒപി വാര്‍ഡ്, 5 കിടക്കകളുള്ള മെഡിക്കല്‍ ഐസിയു എന്നിവയുമുണ്ടാകും.
എലപ്പുള്ളി താലൂക്ക് ആശുപത്രിയില്‍ 5 നിലകളുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറില്‍ കാഷ്വാലിറ്റി, ഒബ്‌സര്‍വേഷന്‍, ഇസിജി, എക്‌സ്‌റേ, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ഫാര്‍മസി, ലോണ്‍ട്രി എന്നിവയും ഒന്നാം നിലയില്‍ 5 ഒപി റൂം, ഓഫീസ്, ഗൈനക് ഒപി, ഓപ്പറേഷന്‍ തീയറ്റര്‍, അനസ്‌തേഷ്യ റൂം എന്നിവയും രണ്ടാം നിലയില്‍ മേജര്‍ ഓപ്പറേഷന്‍ തീയറ്റര്‍, അനസ്തീഷ്യ റൂം, പോസ്റ്റ് ഓപ്പറേറ്റീവ് റിക്കവറി റൂം, പ്രീ ഒപി, ലേബര്‍ റൂമുകള്‍ എന്നിവയും മൂന്നാം നിലയില്‍ പീഡിയാട്രിക് വാര്‍ഡ്, ആന്റിനാറ്റല്‍ വാര്‍ഡ്, പോസ്റ്റ്‌നാറ്റല്‍ വാര്‍ഡ്, സ്ത്രീകളുടേയും പുരുഷന്‍മാരുടേയും വാര്‍ഡുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍, നാലാം നിലയില്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുമുണ്ടാകും.
ചാവക്കാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ 2 നില കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറില്‍ 14 ഒബ്‌സര്‍വേഷന്‍ കിടക്കകളോട് കൂടിയ കാഷ്വാലിറ്റി, ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും മുറി, ഫാര്‍മസി, വെയിറ്റിംഗ് ഏരിയ, എക്‌സ്‌റേ, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയും ഒന്നാം നിലയില്‍ ലാബ്, ബ്ലഡ് ഡൊണേഷന്‍ സെന്റര്‍, 4 കിടക്കകളുള്ള ഐസിയു, ഐസൊലേഷന്‍, ഭൂമിക, ഫിലാറിയല്‍ യൂണിറ്റ്, ഐസിടിസി, എന്‍ടിഇഎഫ് റൂം എന്നിവയും സജ്ജമാക്കും.
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ 4 നില കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറില്‍ കാഷ്വാലിറ്റി, ഫാര്‍മസി, 3 ഒപി റൂം, എക്‌സ്‌റേ, ഫാര്‍മസി എന്നിവയും ഒന്നാം നിലയില്‍ 2 മേജര്‍ ഓപ്പറേഷന്‍ തീയറ്ററുകള്‍, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, അനസ്‌തേഷ്യ റൂം, ഐസിയു, പോസ്റ്റ് ഒപി വാര്‍ഡ്, ലേബര്‍ ഐസിയു, റിക്കവറി റൂം, വിശ്രമമുറി എന്നിവയും, രണ്ടാം നിലയില്‍ 14 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, 2 ഗൈനക് ഒപി, ഒഫ്ത്താല്‍ യൂണിറ്റ്, മൂന്നാം നിലയില്‍ 16 കിടക്കകളുള്ള സ്ത്രീകളുടേയും കുട്ടികളുടേയും വാര്‍ഡുകള്‍, 6 മറ്റ് മുറികള്‍, സ്റ്റോര്‍ എന്നിവയുമുണ്ടാകും.
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…