പ്രതികരണ വേദി പ്രതിഷേധ മാർച്ചും ധർണയും നടത്തി

മെഡിക്കൽ കോളേജ്, എസ്എടി ആശുപത്രികളിലെ അനധികൃത നിയമനങ്ങൾക്കും കെടുകാര്യ സ്ഥതയ്ക്കും ക്രമകേടുകൾക്കും എതിരെ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ഇന്ന് രാവിലെ 10.30 മണിക്ക് മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്നും പ്രിൻസിപ്പൽ ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ പോലീസ് വഴിയിൽ തടഞ്ഞു. ദിനംപ്രതി ആയിരത്തിൽ പരം രോഗികൾ ചികിത്സക്കായി മെഡിക്കൽ കോളേജിലും എസ് എ റ്റിയിലും എത്തി ചേരുന്നു. ഇവർക്ക് ആവശ്യമായ ചികിത്സ സൗകര്യങ്ങൾ ഇവിടെ ലഭിക്കുന്നില്ല എന്നും മാർച്ച്‌ ഉദ്ഘാടനം ചെയ്ത എം. എ. ലത്തീഫ് പറഞ്ഞു.

ഒപിയിൽ അതിരാവിലെ വന്നു മണിക്കൂറുകൾ ക്യു നിന്നാൽ മാത്രമാണ് ഓ പി കാർഡും ടോക്കണും ലഭിക്കുന്നത്. CT സ്കാനും MRI സ്കാനും എടുക്കുന്നതിന് കാലതാമസം നേരിടുന്നു, സർജറിക് ആയി മെഡിക്കൽ കോളേജിൽ എത്തുന്നവർക്ക് ദീർഘകാല ഡേറ്റുകൾ നൽകുന്നു. കിടപ്പ് രോഗികൾക് നൽകിയിരുന്ന ബ്രെഡും പാലും പുനസ്ഥാപിക്കണം, മരുന്ന് ക്ഷാമം പരിഹരിക്കണം, എസ് എ റ്റിയിൽ വിജിലൻസ് അനേഷണം നേരിടുന്ന ഉടമസ്ഥർക്ക് എതിരെ നടപടി എടുക്കണം. എസ് എ റ്റിയിലും മെഡിക്കൽ കോളേജിലും കിടപ്പ് രോഗികൾക്ക് വേണ്ട വാർഡ് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് പ്രതികരണവേദി ചെയർമാൻ എം. ലത്തീഫ് ആവശ്യപ്പെട്ടു.

അഷ്‌കർ നേമം , അജയരാജ് , ശ്രീചന്ദ് , ശരത് ഷൈലേഷൻ , സഞ്ജു എന്നിവർ പ്രസംഗിച്ചു. മാർച്ചിന് സൂരജ്, തൻസീർ ജന്മിമുക്, ഷാനി , ആബിദ്, റയാൻ, ഷജിന് മാടൻവിള, നാസർ, രതീഷ്, സിയാം തുടങ്ങിയവർ നേതൃത്വം നൽകി.

News Desk

Recent Posts

453-മത് ടി.എ. മജിദ് സ്‌മാരക പുരസ്‌കാരം ശ്രീ.ആർ രാജഗോപാലിന്

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…

10 hours ago

“ഒരു റൊണാള്‍ഡോ ചിത്രം” ടീസർ പുറത്തിറങ്ങി

അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…

2 days ago

കാർഷിക സർവകലാശാല ബിരുദ ദാന ചടങ്ങ് ജൂൺ 26ന്  തൃശ്ശൂരിൽ

കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…

5 days ago

വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി നായകനാകുന്ന “ഫീനിക്സ്” ജൂലൈ 4ന് തിയേറ്ററുകളിലേക്ക്

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…

5 days ago

ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2 വരുന്നു

Uiതിരുവനന്തപുരം:  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും   ക്രിക്കറ്റ് ആരവം.       കേരള  ക്രിക്കറ്റിന്റെ   പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’   …

6 days ago

മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ ബസ് സർവീസ്

കഴക്കൂട്ടം:  നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…

6 days ago