ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് ആരോഗ്യവകുപ്പ്. ചികിത്സാ സേവനങ്ങള്‍ കൂടാതെ പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും പ്രാധാന്യം നല്‍കി പരാതിരഹിതമായാണ് പ്രവര്‍ത്തിക്കുന്നത്.
മണ്ഡല കാലം ആരംഭിച്ച് ഒരു ദിവസത്തിനുള്ളില്‍ 1042 പേര്‍ അലോപ്പതിയില്‍ ചികിത്സ തേടിയപ്പോള്‍ 1317 പേര്‍ ആയുര്‍വേദ ചികിത്സയ്ക്കായി എത്തി. ഇപ്പോള്‍ ബാംഗ്ലൂരില്‍ സ്ഥിര താമസമുള്ള കോട്ടയം സ്വദേശിയായ മുരളി(59)എന്ന ഭക്തന്‍ മരണപ്പെട്ടത് ഒഴികെ അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കഴിഞ്ഞ ദിവസം അത്യാഹിത വിഭാഗത്തില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു, ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയതിനുശേഷം തുടര്‍ ചികിത്സയ്ക്കായി വിട്ടു.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗവും ഡോക്ടര്‍മാരുടെ സേവനവുമാണ് അധികൃതര്‍ ഭക്തര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ വീഡിയോ സ്ട്രിംഗർമാരുടെ പാനൽ തയാറാക്കുന്നതിന് അപേക്ഷ…
വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാര്‍ഡുകൾ വിതരണം ചെയ്തു. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും സമഗ്രവികസനത്തിനും പ്രത്യേക പദ്ധതികൾ നടപ്പാക്കിവരികയാണെന്ന് മത്സ്യബന്ധനം,…
കൊച്ചി, 09-06-2026: ഓൺലൈൻ ടാക്സി സേവന ദാതാക്കളായ റാപ്പിഡോ കേന്ദ്ര റോഡ് ഗതാഗത & ഹൈവേ മന്ത്രാലയത്തിന്റെ റോഡ് സുരക്ഷാ…
തിരുവനന്തപുരം, 11 ജൂൺ 2026: പ്രമുഖ എഐ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തങ്ങളുടെ സിഎസ്ആർ…
ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. രക്തദാനവും അവയവദാനവും സമൂഹത്തിന്റെ ജീവകാരുണ്യ സംസ്‌കാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
പ്ലസ്ടു വിനുശേഷം ജര്‍മ്മനിയില്‍ സൗജന്യവും സ്റ്റൈപ്പന്റോടെയുമുളള നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി…