ശബരിമലയില്‍ ആരോഗ്യസേവനം സുസജ്ജമാക്കി ആരോഗ്യവകുപ്പ്

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് ആരോഗ്യവകുപ്പ്. ചികിത്സാ സേവനങ്ങള്‍ കൂടാതെ പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും പ്രാധാന്യം നല്‍കി പരാതിരഹിതമായാണ് പ്രവര്‍ത്തിക്കുന്നത്.

മണ്ഡല കാലം ആരംഭിച്ച് ഒരു ദിവസത്തിനുള്ളില്‍ 1042 പേര്‍ അലോപ്പതിയില്‍ ചികിത്സ തേടിയപ്പോള്‍ 1317 പേര്‍ ആയുര്‍വേദ ചികിത്സയ്ക്കായി എത്തി. ഇപ്പോള്‍ ബാംഗ്ലൂരില്‍ സ്ഥിര താമസമുള്ള കോട്ടയം സ്വദേശിയായ മുരളി(59)എന്ന ഭക്തന്‍ മരണപ്പെട്ടത് ഒഴികെ അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കഴിഞ്ഞ ദിവസം അത്യാഹിത വിഭാഗത്തില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു, ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയതിനുശേഷം തുടര്‍ ചികിത്സയ്ക്കായി വിട്ടു.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗവും ഡോക്ടര്‍മാരുടെ സേവനവുമാണ് അധികൃതര്‍ ഭക്തര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

error: Content is protected !!