പള്‍സ് പോളിയോ വിതരണം മാര്‍ച്ച് മൂന്നിന് ; ജില്ലയില്‍ 2,105 ബൂത്തുകള്‍

അഞ്ച് വയസിന് താഴെയുള്ള 2,04,183 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നതിനായി തിരുവനന്തപുരം ജില്ലയിലാകെ 2,105 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ടന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. അതിഥി തൊഴിലാളികളുടെ അഞ്ചു വയസ്സില്‍ താഴെയുള്ള 1370 കുട്ടികളാണ് ജില്ലയിലുള്ളത്.

ആരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്‌കൂളുകള്‍, വായനശാലകള്‍ എന്നിവിടങ്ങളിലായി 2,027 ബൂത്തുകളും ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലായി 55 ട്രാന്‍സിറ്റ് ബൂത്തുകളും അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍, ക്യാമ്പുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി 29 മൊബൈല്‍ യൂണിറ്റുകളും കേന്ദ്രീകരിച്ച് മാര്‍ച്ച് മൂന്നിന് തുള്ളിമരുന്ന് വിതരണം ചെയ്യുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ തുള്ളിമരുന്ന് വിതരണം ചെയ്യും.

രക്ഷാകര്‍ത്താക്കള്‍ അഞ്ച് വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കി പോളിയോ നിര്‍മ്മാര്‍ജന തീവ്രയജ്ഞത്തില്‍ പങ്കാളികളാകണമെന്നും എന്തെങ്കിലും കാരണത്താല്‍ മാര്‍ച്ച് മൂന്നിന് തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് മാര്‍ച്ച് 4, 5 തീയതികളില്‍ ഭവന സന്ദര്‍ശന വേളയില്‍ തുള്ളിമരുന്ന് നല്‍കുന്നതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അറിയിപ്പില്‍ പറയുന്നു.

News Desk

Recent Posts

ടീ ബി മീറ്റ് 2024 മെയ് പതിനൊന്ന്, പന്ത്രണ്ട് തീയതികളില്‍

ടാലന്റഡ് ബാങ്കേഴ്സ് കള്‍ച്ചറല്‍ സൊസെെറ്റിയുടെ അഞ്ചാമത് വാര്‍ഷിക കലാസാംസ്കാരിക സമ്മേളനമായ ''ടീ ബി മീറ്റ്'', 2024 മെയ് പതിനൊന്ന്, പന്ത്രണ്ട്…

22 hours ago

വിദ്യാഭ്യാസ രംഗത്ത് പട്ടം സെന്റ് മേരീസ് ഏവര്‍ക്കും മാതൃകയെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി

പഠനത്തിലാണെങ്കിലും അച്ചടക്കത്തിന്റെ കാര്യത്തിലാണെങ്കിലും മികച്ച മാനേജ്‌മന്റ്‌ കാര്യത്തിലാണെങ്കിലും പട്ടം സെന്റ്‌ മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ ഈവര്‍ക്കും,…

24 hours ago

മുന്‍കൂര്‍ ജാമ്യം തേടി തിരുവനന്തപുരം മേയര്‍. എഫ് ഐ ആര്‍ ല്‍ ഗുരുതര ആരോപണങ്ങൾ

കെ എസ് ആര്‍ ടി സി ഡ്രൈവറുമായുണ്ടായ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ…

2 days ago

ലൈവ് വയര്‍ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷന്‍ സമാപിച്ചു; ഒന്നാം സ്ഥാനം പാലാ സെന്റ്. ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിക്ക്

കൊച്ചി: കേരളത്തിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കായി ലൈവ് വയര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പൈത്തണ്‍ കോഡിങ് മത്സരമായ ഹാക്കഞ്ചേഴ്‌സ് കേരള എഡിഷനില്‍ പാലാ…

2 days ago

ഡോ. വി. വേണുഗോപാലിനെ അനുസ്മരിച്ചു

തിരുവല്ല : കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സ്ഥാപക ജനറൽ സെക്രട്ടറി ഡോ.വി.വേണുഗോപാൽ അനുസ്മരണം ഡോ. ഗീവർഗീസ് മാർ…

2 days ago

ഉഷ്ണ തരംഗ സാഹചര്യം: മെയ് 6 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6…

7 days ago