കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ എം.ആർ.എസിന് പുതിയ ജിംനേഷ്യം

പട്ടികവർഗവിഭാഗത്തിലെ വിദ്യാർത്ഥികളുടെ ഉപരിപഠനത്തിന് മികച്ച അവസരങ്ങളാണ് സർക്കാർ ഒരുക്കിയിട്ടുള്ളതെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു പറഞ്ഞു. തിരുവനന്തപുരം കട്ടേലയിലെ ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളിലെ ജിംനേഷ്യം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ കുട്ടികൾക്ക് കഴിയണമെന്നും മികച്ച വിദ്യാഭ്യാസം നേടുന്നതിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി. മാനസിക വളർച്ചയോടൊപ്പം ശാരീരിക വളർച്ചയും അനിവാര്യമാണ്. ചിട്ടയായ ജീവിത ക്രമീകരണത്തിലൂടെ വിദ്യാഭ്യാസ നിലവാരം ഉയർത്താനാകുമെന്നും വിദ്യാർത്ഥികളോട് ചേർന്ന് നിന്നുള്ള അധ്യയന രീതികൾക്കായിരിക്കണം അധ്യാപകർ മുൻതൂക്കം നൽകേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരള ഗ്രാമീൺ ബാങ്കിന്റെ 2023-24 സാമ്പത്തിക വർഷത്തെ സി.എസ്.ആർ ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപയും പട്ടികവർഗ വികസന വകുപ്പിന്റെ ഒരു ലക്ഷം രൂപയും ഉൾപ്പെടെ ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് വിദ്യാർത്ഥികൾക്കായി ഇൻഡോർ ജിംനേഷ്യം ഒരുക്കിയിരിക്കുന്നത്.

സ്‌കൂൾ ലൈബ്രറിയിലേക്കായി തിരുവനന്തപുരം താലൂക്ക് ലൈബ്രറി കൗൺസിൽ നൽകിയ 35,000 രൂപയുടെ പുസ്തകങ്ങളുടെയും കേരള സ്റ്റേറ്റ് ബുക്ക്മാർക്ക് നൽകിയ 500 പുസ്തകങ്ങളുടെയും സമർപ്പണവും മന്ത്രി നിർവഹിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് സലോമിയും ഹെഡ്മാസ്റ്റർ കെ. രവികുമാറും മന്ത്രിയിൽ നിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. പട്ടികവർഗവികസനവകുപ്പ്,  എം.ആർ.എസ്, പി.ടി.എ പ്രതിനിധികൾ മന്ത്രിക്ക് സ്‌നേഹോപകാരങ്ങൾ നൽകി.

ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷനും പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. രേണു രാജ് വിശിഷ്ടാതിഥിയുമായിരുന്നു. കേരള ഗ്രാമീൺ ബാങ്ക് ജനറൽ മാനേജർ പ്രദീപ് പദ്മൻ, റീജണൽ മാനേജർ സുബ്രഹ്മണ്യൻ പോറ്റി.എം, സംസ്ഥാന പട്ടികവർഗ ഉപദേശക സമിതി അംഗങ്ങളായ ബി.വിദ്യാധരൻ കാണി, പൊൻപാറ സതീഷ്, തിരുവനന്തപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.അനിൽകുമാർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

2 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

2 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

2 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

2 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

2 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

2 weeks ago