തിരുവനന്തപുരം, ആഗസ്ത് 27, 2024:തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന പ്രശസ്തമായ ഗവണ്മന്റ്റ് വിമൻ ആൻഡ് ചൈൽഡ് ആശുപത്രിക്ക് തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി എസ് ആർ) പരിപാടികളുടെ ഭാഗമായി ആവശ്യമായ ഉപകരണങ്ങൾ സംഭാവന ചെയ്ത് യു എസ് ടി. ആശുപത്രിയുടെ ദൈനംദിന ആവശ്യങ്ങൾക്കായി ഒരു ഐ എഫ് ബി 10-കിലോ വാഷിംഗ് മെഷീൻ, വാട്ടർ ഡിസ്പെൻസർ, നാല് സീറ്റുകളുള്ള രണ്ട് എയർപോർട്ട് കസേരകൾ, രണ്ട് കാങ്കരൂ കസേരകൾ എന്നിവ കമ്പനി ആശുപത്രിക്കു കൈമാറി.
1914-ൽ സ്ഥാപിതമായ, സർക്കാർ തലത്തിൽ പ്രവർത്തിക്കുന്ന തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കേരളത്തിലെ പ്രധാന ആശുപത്രികളിൽ ഒന്നാണ്. പ്രതിമാസം 350 പ്രസവങ്ങൾ എന്ന റെക്കോർഡുള്ള ഈ ആശുപത്രിയിൽ 428 രോഗികളെ കിടത്തിച്ചികിത്സയ്ക്കാനുള്ള സൗകര്യങ്ങളുണ്ട്.
ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് യു എസ് ടി ഉദ്യോഗസ്ഥർ അവശ്യ ഉപകരണങ്ങൾ കൈമാറി. കൈമാറ്റ ചടങ്ങിൽ യു.എസ്.ടി യിൽ നിന്ന് തിരുവനന്തപുരം കേന്ദ്രം മേധാവിയായ ശിൽപ മേനോൻ; സിഎസ്ആർ ഫിനാൻസ് ലീഡ് വിനീത് മോഹനൻ; പിആർ ആൻഡ് മാർക്കറ്റിംഗ് കേരള ലീഡ് റോഷ്‌നി ദാസ് എന്നിവർ സന്നിഹിതരായിരുന്നു. തൈക്കാട് ഗവണ്മന്റ്റ് വിമൻ ആൻഡ് ചൈൽഡ് ആശുപത്രി സൂപ്രണ്ട് ഡോ. ശാന്ത കെ; ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സ്വപ്നകുമാരി; എച്ഛ് ഒ ഡി ഡോ. ബെന്നറ്റ് സൈലം; കൺസൾട്ടൻ്റ് ഡോ. സജി ഡേവിഡ്; ജൂനിയർ കൺസൾട്ടന്റ്റ് ഡോ. റീന ജെ. സത്യൻ; ആർഎംഒ ഡോ. ശ്രീകല; നഴ്‌സിംഗ് സൂപ്രണ്ട് സ്‌നേഹലത; ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് ആനന്ദവല്ലി; പിആർഒ ഗിരിശങ്കർ; എച്ച്ഐസിഎൻ ഷംലാമാലിക്; എസ്എൻസിയു നഴ്‌സിംഗ് ഓഫീസർ ദീപ തുടങ്ങിയവർ പങ്കെടുത്തു. യു എസ് ടി സി എസ് ആർ അംബാസഡർ സോഫി ജാനറ്റാണ് ആശുപത്രിക്കുള്ള സിഎസ്ആർ പദ്ധതി ആസൂത്രണം ചെയ്യുകയും ഏകോപിപ്പിക്കുകയും ചെയ്തത്.
“തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മെച്ചപ്പെട്ട രോഗീപരിചരണത്തിനുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ഫണ്ടുമായി ബന്ധപ്പെട്ട് പരിമിതികൾ നേരിട്ടിരുന്ന സാഹചര്യത്തിൽ, സഹായത്തിനായി യു എസ് ടി യെ സമീപിച്ചിരുന്നു. യു എസ് ടി യിലെ സി എസ് ആർ ടീം, എല്ലായ്‌പ്പോഴും എന്ന പോലെ, ഇടപെടൽ നടത്തുകയും, ആവശ്യമായ ഉപകരണങ്ങൾ വാങ്ങി കൈമാറുകയും ചെയ്തു. കമ്പനിയുടെ സിഎസ്ആർ ടീമിൻ്റെ ശ്രദ്ധാ മേഖലകളിലൊന്ന് സ്ത്രീകളും കുട്ടികളുമാണ്. യു എസ് ടിക്ക് എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് സഹായം എത്തിക്കാൻ കഴിഞ്ഞു എന്നതിൽ അതിയായ സന്തോഷമുണ്ട്,” യു എസ് ടി തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ മേനോൻ പറഞ്ഞു.
യു എസ് ടിയുടെ സി എസ് ആർ സംരംഭങ്ങൾ നിരവധി ആശുപത്രികളിലേക്കും ആരോഗ്യ സേവനദാതാക്കളിലേക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കുന്നത്തിനായുള്ള നടപടികൾ കൈക്കൊണ്ടു വരികയാണ്.
അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾക്ക് സിനിമയിലൂടെ ഇടം നൽകുന്നതിലും സമകാലിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നത്തിലും അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള എക്കാലത്തും പ്രാധാന്യം നൽകിയിട്ടുണ്ട്.…
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്‍സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…