‘ക്ഷയരോഗ ചികിത്സയുടെ നാള്‍വഴികള്‍’ മുഖ്യമന്ത്രി പ്രകാശനം നിര്‍വഹിക്കും

തിരുവനന്തപുരം: ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ കേരളം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ടിബിക്കെതിരായ കേരളത്തിന്റെ പോരാട്ടവും മുന്നേറ്റവും അടയാളപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് സെമിനാറും പാനല്‍ ചര്‍ച്ചയും ഡോക്യുമെന്റ് പ്രകാശനവും സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 5-ാം തീയതി വൈകുന്നേരം 3.30ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കേരളത്തിലെ ക്ഷയരോഗ ചികിത്സയുടെ നാള്‍വഴികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഡോക്യുമെന്റ് ‘A Path to Wellness Kerala’s Battle against TB’- മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും. സംസ്ഥാനത്ത് ക്ഷയരോഗ നിവാരണത്തിനുള്ള ആക്ഷന്‍ പ്ലാനിന്റെ രണ്ടാം ഭാഗം (State Strategic Action Plan for TB Elimination 2.0) എന്ന നയരേഖ പുറത്തിറക്കുന്നതിന് മുന്നോടിയായുള്ള ലഘുലേഖയും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിയ്ക്കും.

ക്ഷയരോഗ മുക്തകേരളം എന്ന ലക്ഷ്യത്തിനായി കേരളം ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് അടുത്തിടെ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് 2025ഓടു കൂടി കേരളത്തെ ക്ഷയ രോഗമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഡ്രഗ് റസിസ്റ്റന്റ് ടി.ബി. ചികിത്സ, ക്ഷയരോഗ ബാധയില്ലാതെ രോഗാണുബാധ മാത്രമുള്ളവര്‍ക്കുള്ള ടി.ബി. പ്രിവന്റീവ് ചികിത്സ, സ്വകാര്യ മേഖലാ പങ്കാളിത്തം, പ്രാദേശിക സര്‍ക്കാരുകളുടെ നേതൃത്വം എന്നിവയിലൂടെ സംസ്ഥാനം നടത്തിയ മുന്നേറ്റങ്ങളാണ് ക്ഷയരോഗ ചികിത്സാ ചരിത്രത്തില്‍ അനാവരണം ചെയ്യപ്പെടുന്നത്. പ്രതിവര്‍ഷം 1000 ജനസംഖ്യയില്‍ ഒന്നോ അതില്‍ താഴയോ മാത്രം ക്ഷയരോഗം റിപ്പോര്‍ട്ട് ചെയ്യുകയും മറ്റ് അനുബന്ധ മാനദണ്ഡങ്ങള്‍ പാലിയ്ക്കുകയും ചെയ്ത് ക്ഷയരോഗ മുക്ത പഞ്ചായത്ത് ഒന്നാം ഘട്ടം, സംസ്ഥാനത്ത് 59 ഗ്രാമ പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും (പെരുമ്പാവൂര്‍) വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളേയും ഇതേ രീതിയില്‍ കൊണ്ടു വരാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ലോകാരോഗ്യ സംഘടനാ ഇന്ത്യാ പ്രതിനിധി ഡോ. റോഡ്‌റികോ എച്ച് ഓഫ്രിന്‍, ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന എന്നിവര്‍ പങ്കെടുക്കും.

അനുബന്ധമായി നടക്കുന്ന ആഗോള ടിബി നിവാരണ മാര്‍ഗങ്ങള്‍ കേരളത്തിലേക്ക് (Bringing Global TB Solutions to Kerala) എന്ന സെമിനാറില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍, ഡോ. രഞ്ജിനി രാമചന്ദ്രന്‍, ഡോ. സഞ്ജീവ് നായര്‍, ഡോ. രാകേഷ്. പി.എസ്. എന്നിവര്‍ പങ്കടുക്കും.

Web Desk

Recent Posts

തിരക്കുള്ള റോഡിൽ നിസ്കരിച്ച് ഗതാഗത തടസ്സം സൃഷ്ടിച്ചു

ഇന്ന് രാവിലെ പാലക്കാടാണ് സംഭവം. വളരെ തിരക്കുള്ള സമയത്ത് റോഡിന് നടുവിൽ നിസ്‌ക്കരിച്ച് സ്ത്രീ.  പോലിസ് പിടികൂടുകയും അറസ്റ്റ് ചെയ്തു…

18 hours ago

കൊറിയന്‍ സുഹൃത്ത് മരിച്ചു, താങ്ങാനാവുന്നില്ല’; ചോറ്റാനിക്കരയില്‍ ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ കുറിപ്പ്

കൊറിയന്‍ സുഹൃത്ത് മരിച്ചെന്ന് വിവരംചോറ്റാനിക്കരയില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിപെണ്‍കുട്ടി കബളിപ്പിക്കപ്പെട്ടോയെന്ന് അന്വേഷണംഇന്നലെ രാവിലെ തിരുവാണിയൂരിലെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ്…

1 day ago

ആ രണ്ടരക്കോടി എവിടെ? കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയെന്ന് എസ്ഐടി

ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടിൽ ദുരൂഹത സംശയിച്ച് പ്രത്യേക അന്വേഷണ സംഘം. സ്വകാര്യ ധനകാര്യ…

1 day ago

2024 ലെ കേരള ശാസ്ത്രപുരസ്‌കാരത്തിന് ഡി ആർ ഡി ഒ (DRDO) (ഏറോനോട്ടിക്കൽ  സിസ്റ്റംസ്) മുൻ  ഡയറക്ടർ ജനറലായ ഡോ.ടെസ്സി തോമസ്സ് -നെ തിരഞ്ഞെടുത്തു

2024 ലെ കേരള ശാസ്ത്രപുരസ്‌കാരത്തിന് ഡി ആർ ഡി ഒ (DRDO) (ഏറോനോട്ടിക്കൽ  സിസ്റ്റംസ്) മുൻ  ഡയറക്ടർ ജനറലായ ഡോ.ടെസ്സി…

2 days ago

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍

അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തില്‍ നേത്ര പടല അന്ധതക്ക് പ്രതിവിധി നല്‍കുന്ന കോര്‍ണിയ…

2 days ago