സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 55 വയസിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്ത് വരുമാന മാർഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായി 30,000 രൂപ അനുവദിക്കുന്ന വനിത ശിശു വികസന വകുപ്പിന്റെ സഹായഹസ്തം പദ്ധതിയിൽ ഒക്ടോബർ ഒന്ന് വരെ അപേക്ഷിക്കാം. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
സംരംഭം ഒറ്റയ്ക്കോ ഗ്രൂപ്പായോ ആരംഭിക്കാം. ഗുണഭോക്താവിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. 18 വയസിൽ താഴെയുള്ള കുട്ടികൾ ഉള്ള വിധവകൾ, ഭിന്നശേഷിക്കാരായ മക്കളുളളവർ, പെൺകുട്ടികൾ മാത്രം ഉള്ളവർ എന്നിവർക്ക് മുൻഗണനയുണ്ടായിരിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനം വഴിയോ മറ്റ് സർക്കാർ തലത്തിലോ സ്വയം തൊഴിൽ ചെയ്യുന്നതിന് ധനസഹായം ലഭിച്ചിട്ടുള്ള വിധവകൾ, സഹായഹസ്തം പദ്ധതി പ്രകാരം മുൻവർഷം ആനുകല്യം ലഭിച്ചവർ എന്നിവർ അപേക്ഷിക്കാൻ പാടില്ല.
തൊഴിൽ സംരംഭം ചുരുങ്ങിയത് അഞ്ച് വർഷമെങ്കിലും നടത്തണം. ഏതെങ്കിലും കാരണവശാൽ പദ്ധതി അഞ്ച് വർഷത്തിനു മുൻപ് നിർത്തുകയാണെങ്കിലോ അപേക്ഷയിലെ വിവരങ്ങളിൽ എന്തെങ്കിലും അപാകത കണ്ടെത്തുകയോ ചെയ്താൽ ധനസഹായം ഉപയോഗിച്ച് വാങ്ങിയ ആസ്തികൾ വകുപ്പ് കണ്ടുകെട്ടി തുടർ നടപടി സ്വീകരിക്കുന്നതാണെന്ന് ജില്ലാ വനിത ശിശു വികസന ഓഫീസർ അറിയിച്ചു.
തിരുവനന്തപുരം: വിസ്മയങ്ങളുടെ തോരാമഴ പെയ്യിച്ച് കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ ദ ലെജന്റ് മിത്ത്സ് ആന്റ് മാജിക് എന്ന സ്ഥിരം നാടകവേദിക്ക്…
ശബരിമലയിലെ ഭക്തർ സമർപ്പിച്ച സ്വർണ്ണം മോഷ്ടിച്ച് ഭക്തരോട് വിശ്വാസവഞ്ചന കാട്ടിയ പിണറായി വിജയൻറെ സർക്കാരിനും ദേവസ്വം ബോർഡിനും എതിരെ കെപിസിസിയുടെ…
കേരളത്തിലെ തൊഴിൽരംഗത്ത് അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ നിന്നും അൻപത് ശതമാനമായി…
പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ,നേരം പുലരുവോളം…
കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്ക്കരിക്കുംകേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യംവിഷന്‍ 2031- ആരോഗ്യ സെമിനാര്‍: 'കേരളത്തിന്റെ…
കൊച്ചി: ദീപാവലി ആഘോഷങ്ങളെ കൂടുതല്‍ മനോഹരമാക്കാന്‍ കോക്കാകോള ഇന്ത്യയും ഗൂഗിള്‍ ജെമിനിയും ചേര്‍ന്ന് ''ഫെസ്റ്റികോണ്‍സ്'' എന്ന ക്യാമ്പയിന് ഒരുക്കുന്നു. ഗൂഗിള്‍…