കുടുംബശ്രീ പ്രവർത്തകർക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ സമ്മാനമാണ് സിഡിഎസ്

കുടുംബശ്രീ പ്രവർത്തകർക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ സമ്മാനമാണ് സിഡിഎസ് അംഗങ്ങൾക്കുള്ള യാത്രാബത്ത അനുവദിക്കാനുള്ള തീരുമാനമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ചെയർപേഴ്സൺ ഒഴികെയുള്ള അംഗങ്ങൾക്ക് പ്രതിമാസം 500 രൂപ യാത്രാബത്ത അനുവദിക്കാനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചിരിക്കുന്നത്. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പദ്ധതികൾ താഴെത്തട്ടില്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നവരാണ് കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍. ഇവരുടെ വിലമതിക്കാനാവാത്ത സേവനത്തിനുള്ള സർക്കാരിന്റെ അംഗീകാരമാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ പ്രവർത്തനങ്ങളെ കൂടുതൽ ഊർജസ്വലമാക്കുന്നതിന് ഈ ആനുകൂല്യം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 18367 ത്തോളം വരുന്ന സിഡിഎസ് അംഗങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. ആനുകൂല്യം നൽകുന്നതിന് പ്രതിവർഷം 11 .02 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. യാത്രാ ബത്ത ഉടൻ വിതരണം ചെയ്ത് തുടങ്ങാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കുടുംബശ്രീ സിഡിഎസ് അംഗങ്ങൾക്ക് യാത്രാ ആനുകൂല്യം നൽകണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കുടുംബശ്രീ പ്രവർത്തകരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന്, 2021 ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ബജറ്റിലാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചത്. കുടുംബശ്രീ ത്രിതലസംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും, ക്ഷേമ പ്രവർത്തനങ്ങൾ വിജയകരമായി സമൂഹത്തിന്റെ താഴെത്തട്ടിൽ എത്തിക്കുന്നതിലും മുഖ്യപങ്ക് വഹിക്കുന്നവരാണ് സിഡിഎസ് അംഗങ്ങൾ. പ്രളയം-കോവിഡ് പോലെയുള്ള മഹാമാരികൾക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ നിസ്തുലമായ സേവനമാണ് ഇവർ കാഴ്ചവച്ചത്. ഇങ്ങനെ പ്രവർത്തിക്കുന്ന സിഡിഎസ് അംഗങ്ങൾ സ്വന്തം പണമെടുത്ത് കുടുംബശ്രീ പ്രവർത്തനങ്ങളിൽ വ്യാപൃതരാവുന്നവരാണ്. ഇവരുടെ സേവനസന്നദ്ധതയ്ക്ക് സർക്കാർ നൽകുന്ന അംഗീകാരമാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു. ലോകത്തിന് കേരളം സമ്മാനിച്ച മഹത്തായ മാതൃകകളിൽ ഒന്നായ കുടുംബശ്രീയെ കൂടുതൽ മികവിലേക്ക് നയിക്കാൻ സർക്കാർ ഒപ്പമുണ്ടാവുമെന്നും മന്ത്രി അറിയിച്ചു.

News Desk

Recent Posts

“ഒരു റൊണാള്‍ഡോ ചിത്രം” ടീസർ പുറത്തിറങ്ങി

അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…

24 hours ago

കാർഷിക സർവകലാശാല ബിരുദ ദാന ചടങ്ങ് ജൂൺ 26ന്  തൃശ്ശൂരിൽ

കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…

5 days ago

വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി നായകനാകുന്ന “ഫീനിക്സ്” ജൂലൈ 4ന് തിയേറ്ററുകളിലേക്ക്

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…

5 days ago

ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2 വരുന്നു

Uiതിരുവനന്തപുരം:  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും   ക്രിക്കറ്റ് ആരവം.       കേരള  ക്രിക്കറ്റിന്റെ   പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’   …

6 days ago

മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ ബസ് സർവീസ്

കഴക്കൂട്ടം:  നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…

6 days ago

ആശുപത്രികള്‍ ചികിത്സാ നിരക്കു പ്രദര്‍ശിപ്പിക്കണം

കൊച്ചി:ആശുപത്രികള്‍ ചികിത്സാ നിരക്കു പ്രദര്‍ശിപ്പിക്കണം.കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമത്തിനും ചട്ടത്തിനും ഹൈക്കോടതി അംഗീകാരം പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ നിശ്ചിത നിലവാരം ഓരോ…

6 days ago