വിതുര താലൂക്ക് ആശുപത്രി കെട്ടിടവും ഡയാലിസിസ് യൂണിറ്റും ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വിതുര താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെയും ഡയാലിസിസ് യൂണിറ്റിന്റെയും ഉദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു.

പിന്നോക്ക ജനവിഭാഗങ്ങള്‍ കൂടുതലായി അധിവസിക്കുന്ന മലയോരമേഖലയായ വിതുരയ്ക്ക് ഏറെ ഗുണകരമാകുന്നതാണ് താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യവികസനമെന്ന് വീണാ ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. അരുവിക്കര മണ്ഡലത്തിലെ ആയുര്‍വേദ ആശുപത്രിയുടെ പുതിയ ഒ.പി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നടത്തിയിരുന്നു. അരുവിക്കര മണ്ഡലത്തിലെ തന്നെ കോട്ടൂരിൽ പരമ്പരാ​ഗത വൈദ്യ ​ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

ജി.സ്റ്റീഫന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യമേഖലക്ക് വളരെയേറെ പ്രാധാന്യമാണ് നമ്മുടെ സര്‍ക്കാര്‍ നല്‍കുന്നതെന്നും ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യചികിത്സയും മരുന്നും സര്‍ക്കാര്‍ ആശുപത്രികള്‍ വഴി നല്‍കുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു.

2,96,79,715 രൂപ ചെലവഴിച്ചാണ് ആശുപത്രി കെട്ടിടവും ഡയാലിസിസ് യൂണിറ്റും നിര്‍മ്മിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.കൃഷ്ണകുമാരി, ഡിഎംഒ ഡോ.ബിന്ദു മോഹന്‍, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ.കണ്ണന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ത്രിതലപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

News Desk

Recent Posts

ദേവരാജൻ മാസ്റ്ററുടെ 19ാം ചരമ വാർഷികം

സംഗീത കുലപതി ജി. ദേവരാജൻ മാസ്റ്ററുടെ 19ാം ചരമ വാർഷികത്തോടനുബന്ധിച്ച് മാസ്റ്ററുടെയും, സംഗീതാസ്വാദകരുടെ മനം കവർന്ന ഭാവഗായകൻ പി. ജയചന്ദ്രന്റെയും…

2 days ago

ആറ്റുകാല്‍ പൊങ്കാല: മന്ത്രി മന്ദിരത്തില്‍ ഭക്തര്‍ക്കായി സൗകര്യങ്ങളൊരുക്കി

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പൊങ്കാലയിടാന്‍ വന്ന ഭക്തര്‍ക്ക് ഔദ്യോഗിക മന്ത്രി മന്ദിരമായ തൈക്കാട് ഹൗസില്‍ എല്ലാ സൗകര്യങ്ങളുമൊരുക്കി ആരോഗ്യ വകുപ്പ്…

2 days ago

ആറ്റുകാൽ പൊങ്കാലയ്ക്ക് വിശറിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറു ടെ കാര്യാലയവും

തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്നവർക്ക് സൗജന്യമായി വിശറി വിതരണം ചെയ്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം.വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കാനുള്ള സാധ്യതയാണ്…

2 days ago

ഗ്ലോക്കോമ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ലോക ഗ്ലോക്കോമ വാരാചണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീനേത്രാ ഐ കെയര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇക്കൊല്ലം മാര്‍ച്ച് 9 മുതല്‍ 15…

3 days ago

ക്യാമ്പസിലെ വെള്ളക്ഷാമം: പരിഭവമറിയിച്ച വിദ്യാർത്ഥികളെ ചേർത്തുപിടിച്ച് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ : ആർ.ബിന്ദു

കേരള ഫൈൻ  ആർട്സ്  കോളേജിലെ സുവർണ്ണ  ജൂബിലി  ആഘോഷം  ഉദ്ഘാടനം  ചെയ്യാനെത്തിയ  ഉന്നതവിദ്യാഭ്യാസ  സാമൂഹ്യനീതി  വകുപ്പ്  മന്ത്രിയുടെ മുന്നിൽ  ക്യാമ്പസിലെ…

4 days ago

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശങ്ങൾ ക്ഷണിച്ചു

ഇ.ആർ.ഒ, ഡി.ഇ.ഒ അല്ലെങ്കിൽ സി.ഇ.ഒ തലങ്ങളിൽ പരിഹരിക്കപ്പെടാത്ത വിഷയങ്ങളിൽ ഏപ്രിൽ 30-നകം എല്ലാ ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികളും നിർദ്ദേശങ്ങൾ നൽകണമെന്ന്…

4 days ago