നുണ പറയുന്ന വഷളൻ ധാർമികതയാണ് ഈ സർക്കാരിന്റെ മുഖ മുദ്രയെന്ന് ഡോ കെപി കണ്ണൻ

ആശ പ്രവർത്തകാർക്ക് തുച്ചമായ വേതനം കൊടുക്കാതിരിക്കാൻ ഈ സർക്കാർ കള്ളക്കണക്കുകൾ അവതരിപ്പിക്കുകയാണ്. പണം കണ്ടെത്താൻ ധാരാളം വഴികൾ ഉണ്ടായിട്ടും അതുപയോഗിക്കാതെ നുണ പറയുന്ന വഷളൻ ധാർമികതയാണ് ഈ സർക്കാരിന്റെ മുഖമുദ്രയെന്ന് ഇടത് സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് ഡോ കെപി കണ്ണൻ.സമീപകാല കേരള വികസനത്തിൽ വനിതകൾ വഹിച്ച പങ്കിനോടുള്ള ക്രൂരമായ അവഗണനയാണ് ആശ തൊഴിലാളികളോടും മറ്റെല്ലാ തൊഴിലാളികളോടും ഈ സർക്കാർ കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച ഐക്യ ദാർഢ്യ റാലി സെക്രട്ടറിയറ്റ് നടയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ഈ സമരം ഇടതുപക്ഷ സർക്കാരിന് അപമാനം.

ആശതൊഴിലാളികൾക്ക് ചെയ്യുന്ന ജോലിക്ക് കൂലി നൽകാത്തതിനാൽ അവർക്ക് സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യേണ്ടി വരുന്നുവെന്നത് ഇടതു പക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ സംബന്ധിച്ചിടത്തോളം അപമാനകരമാണെന്ന് പ്രമുഖ കവിയും കേരള സാഹിത്യ അക്കാഡമി മുൻ ചെയർമനുമായ കെ സച്ചിദാനന്ദൻ അയച്ച ഓഡിയോ സന്ദേശത്തിൽ പറഞ്ഞു. താൻ ആശാ പ്രവർത്തകരോടൊപ്പമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി പ്രസിഡന്റ്‌ ഡോ.എംപി മത്തായി അധ്യക്ഷത വഹിച്ചു. തുടർന്ന്, അനേകം ജനകീയ സമര നേതാക്കളും സംസ്കാരിക പ്രവർത്തകരും സംസാരിച്ചു

ഡോ. ആസാദ്,ഡോ.കെജി താര. എൻ സുബ്രമന്യൻ, ജോസഫ് സി മാത്യു. ഡോ ഡി സുരേന്ദ്രനാഥ്. കെ ശൈവപ്രസാദ്. പ്രൊഫ കുസുമം ജോസഫ്, രമ്യറോഷ്‌നി ഐ പി എസ്., ജോയി കൈതാരം, എം ഷാജർഖാൻ, റജീന അഷ്‌റഫ് (നെൽ കർഷക സംരക്ഷണ സമിതി,), ജോർജ് മുല്ലക്കര, സുരേഷ് കുമാർ (കരിമണൽ ഖനന വിരുദ്ധ സമിതി ), ബി ദിലീപൻ (ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ ജെപിഎസ് ), വി ജെ ലാലി (നെൽകർക്ഷക സംരക്ഷണ സമിതി), ജോർജ് മാത്യു കൊടുമൺ (പത്തനംതിട്ട,ജനകീയ നേതാവ് ), എസ് ബുർഹാൻ (വിളപ്പിൽശാല ജനകീയ സമിതി), എൽ ഹരിറാം (സെക്രട്ടറി വിളപ്പിൽ..), ദേശാഭിമാനി ഗോപി. കവി
പുലന്തറ മണികണ്ഠൻ., സ്വീറ്റദാസൻ( സേവ, ഗാർഹിക തൊഴിലാളി യൂണിയൻ), ജെയിംസ് കണ്ണിമല (പൊന്തൻപുഴ സമരം ), പ്രൊഫ വേണുഗോപാൽ (സ്വരാജ് ഇന്ത്യ ), അനിതാശർമ്മ (പരിസ്ഥിതി പ്രവർത്തക.)
ഷീല രാഹുലൻ (പുതുപ്പള്ളി രാഘവന്റെ മകൾ ), പ്രൊഫ ഫ്രാൻസിസ് കളത്തുങ്കൽ തുടങ്ങിയ അനേകം നേതാക്കൾ സംസാരിച്ചു. രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരാഭിച്ച പ്രകടനത്തിൽ ഡോ.കെപി കണ്ണൻ ഉൾപ്പടെയുള്ളവർ നേതൃത്വം നൽകി.

News Desk

Recent Posts

അരുവിക്കര- പാങ്ങ പൈപ്പ് ലൈൻ റോഡ് നാടിന് സമർപ്പിച്ചു

അരുവിക്കര നിയോജക മണ്ഡലത്തിലെ അരുവിക്കര - പാങ്ങ പൈപ്പ് ലൈൻ റോഡിലെ ഇന്റർലോക്ക് പാതയുടെ ഉദ് ഘാടനം ജി. സ്റ്റീഫൻ…

5 hours ago

ചക്രായുധത്തിന്റെ അരങ്ങിൽ പി ജെ ആന്റണി നിറഞ്ഞു.

ഭാരത് ഭവനിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന പി ജെ ആന്റണി ജന്മശതാബ്ദി ആഘോഷങ്ങൾ ചക്രായുധം നാടകാവതരണത്തോടെ സമാപിച്ചു. കേന്ദ്ര…

8 hours ago

സി എച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം.

നെടുമങ്ങാട് : കേരളത്തിന്റെ മുൻ മുഖ്യമന്ത്രി യും,  മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ  42…

8 hours ago

AKPA തിരുവനന്തപുരം നോർത്ത് മേഖല വാർഷിക പ്രതിനിധി സമ്മേളനം നടന്നു

2025 ഒക്ടോബർ 11 ശനിയാഴ്‌ച ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ (AKPA) 41-ാമത് സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് നടത്തുന്ന തിരുവനന്തപുരം നോർത്ത്…

9 hours ago

ശസ്ത്രക്രിയക്കിടെ മരുന്ന് മാറി നൽകി’. നെയ്യാറ്റിൻകര കാരക്കോണം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് സ്ത്രീ മരിച്ചെന്ന് ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണം മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെ തുടർന്ന് സ്ത്രീ മരിച്ചെന്ന് ആരോപണം. നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി…

9 hours ago

എല്ലാ ദുരൂഹതകൾക്ക് അവസാനം വേണം, 2024ൽ പാളികൾ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വിട്ടു നൽകിയിട്ടില്ല’ – പി എസ് പ്രശാന്ത്

പത്തനംതിട്ട : 2024ൽ പാളികൾ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വിട്ടു നൽകിയിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ്റ് പി എസ്…

9 hours ago