ആറ്റുകാൽ പൊങ്കാല: വീടുകൾ കേന്ദ്രീകരിച്ച് മാസ് ക്യാമ്പയിൻ

ആറ്റുകാൽ പൊങ്കാല ഹരിത പ്രോട്ടോകോൾ പ്രകാരം നടത്തുന്നതിന് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ  “ശുചിത്വ പൊങ്കാല പുണ്യ പൊങ്കാല ” എന്ന ബോധവത്കരണ ക്യാമ്പയിൻ  ആരംഭിച്ചു.

ഹരിത കർമ്മ സേന അംഗങ്ങളാണ്  വീടുകൾ തോറും ഫേസ് ടു ഫേസ് ക്യാമ്പയിനി൦ഗ് നടത്തുന്നത്.

 അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ സേനാംഗങ്ങൾ വീട്ടിൽ എത്തുന്ന സമയത്ത് പൊങ്കാലയ്ക്ക്  പാലിക്കേണ്ട ഹരിതചട്ടത്തെ പറ്റി പൊതുജനങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുന്നുണ്ട്. ജില്ലയിലെ 73 പഞ്ചായത്തുകളിലും കോർപ്പറേഷനിലും മുൻസിപ്പാലിറ്റികളിലും ഹരിത കർമ്മ സേന മാസ്സ് ക്യാമ്പയിൻ നടത്തുന്നുണ്ട്.

പൊങ്കാലയ്ക്ക് പോകുന്നവർ പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കി സ്റ്റീൽ പ്ലേറ്റ്, ഗ്ലാസ്‌, തുണിസഞ്ചി എന്നിവ കയ്യിൽ കരുതണം. ഏതെങ്കിലും അജൈവ വസ്തു അവശേഷിക്കുന്നുണ്ടെങ്കിൽ അവ വലിച്ചെറിയാതെ തിരികെ ഹരിത കർമ്മ സേനയെ ഏൽപ്പിക്കണം. പരിസരം ശുചിയായി സൂക്ഷിക്കണമെന്നും  ഭക്ഷണം, വെള്ളം തുടങ്ങിയവ വിതരണം ചെയ്യുന്നവർ പൂർണ്ണമായും ഹരിതചട്ടം പാലിക്കണമെന്നുമുള്ള നിർദ്ദേശങ്ങളാണ് ഹരിത കർമ്മ സേന അംഗങ്ങൾ നേരിട്ട് വീടുകളിൽ അറിയിക്കുന്നത്.

ജില്ലയിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും ജില്ലാ ശുചിത്വമിഷൻ ക്യാമ്പയിൻ നടത്തുന്നുണ്ട്. ക്ഷേത്രങ്ങളിൽ എത്തുന്ന ഭക്തർക്ക്, ആറ്റുകാൽ പൊങ്കാലയുമായും മറ്റ് ക്ഷേത്ര ഉത്സവങ്ങളുമായും ബന്ധപ്പെട്ട് ഹരിത പ്രോട്ടോക്കോൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കികൊടുക്കുന്നതാണ് പരിപാടി. ഇതോടനുബന്ധിച്ച് ഹരിതകർമ്മസേന അം​ഗങ്ങൾ സ്കിറ്റുകളും അവതരിപ്പിക്കുന്നുണ്ട്.

കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ എന്നിവരുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ സന്ദേശ പ്രചാരണത്തിന്റെ വീഡിയോയും ഷോർട്ട് ഫിലിമും ജില്ലാ ശുചിത്വ മിഷന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെയും ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.

News Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

24 hours ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

2 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

2 days ago