മന്ത്രി വീണാ ജോര്‍ജ് പോസ്റ്റര്‍ പ്രകാശനം ചെയ്തു
തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ ‘ആരോഗ്യം ആനന്ദം – അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കാളികളായി സ്ത്രീകളുടെ ഏറ്റവും വലിയ കൂട്ടായ്മകളില്‍ ഒന്നായ ഇന്നര്‍വീല്‍ ക്ലബ്ബിന്റെ ട്രിവാന്‍ഡ്രം നോര്‍ത്ത്. ക്യാമ്പയിന്റെ ഭാഗമായി സര്‍വിക്കല്‍ കാന്‍സര്‍ നിര്‍ണയ ക്യാമ്പ് മാര്‍ച്ച് ഒന്നാം തീയതി വേട്ടമുക്ക് റസിഡന്‍സ് അസോസിയേഷന്‍ അങ്കണവാടി ഹാളില്‍ വച്ച് നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പോസ്റ്റര്‍ പ്രകാശനം ചെയ്തു.
മാര്‍ച്ച് ഒന്നാം തീയതി വികെ പ്രശാന്ത് എംഎല്‍എയുടെ സാന്നിധ്യത്തിലാണ് സര്‍വിക്കല്‍ കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പിആര്‍എസ് ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുക. ഇന്നര്‍വീല്‍ ക്ലബ് ഓഫ് ട്രിവാന്‍ഡ്രം നോര്‍ത്ത് പ്രസിഡന്റ് ശൈലജ ശരത്ത്, സെക്രട്ടറി ലതിക നായര്‍, വേട്ട മുക്ക് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കുമാര്‍, സെക്രട്ടറി വേണുഗോപാല്‍ എന്നിവരും മറ്റ് ക്ലബ് മെമ്പര്‍മാരും ക്യാമ്പില്‍ പങ്കെടുക്കും. രോഗനിര്‍ണയ ക്യാമ്പിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണം.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…