ലോക ഗ്ലോക്കോമ വാരാചണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീനേത്രാ ഐ കെയര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇക്കൊല്ലം മാര്‍ച്ച് 9 മുതല്‍ 15 വരെയാണ് ഗ്ലോക്കോമ വാരമായി ആചരിക്കുന്നത്. “ഭാവിയെ വ്യക്തമായി കാണുക” എന്നതാണ് ഈ വര്‍ഷത്തെ ഗ്ലോക്കോമ വാരത്തിന്റെ മോട്ടോ.
ഇന്ന് രാവിലെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിനു മുന്നില്‍ വച്ചു നടന്ന ഗ്ലോക്കോമ ബോധവത്കരണ പരിപാടി തിരുവനന്തപുരം സബ് കളക്ടര്‍ ആല്‍ഫ്രെഡ് ഓ വി ഐഎഎസ് ഉദ്ഘാടനം ചെയ്തു. കാഴ്ചയുടെ നിശബ്ദ കൊലയാളി ഗ്ലോക്കോമയെ കൃത്യ സമയത്ത് കണ്ടുപിടിച്ച് ചികിത്സിക്കണമെന്ന് സബ് കളക്ടര്‍ പറഞ്ഞു. ശ്രീനേത്രയിലെ നഴ്സിംഗ് വിദ്യാര്‍ഥിനികളും സ്ടാഫും പൊതുയിടത്ത് സംഘടിപ്പിച്ച ഗ്ലോക്കോമ ബോധവത്കരണ പരിപാടിയെ പ്രശംസിക്കുകയും ചെയ്തു.
പ്രസ്തുത പരിപാടിയുടെ അദ്ധ്യക്ഷപദം അലങ്കരിച്ച ശ്രീനേത്ര ഐ കെയര്‍ സീനിയര്‍ റെറ്റിന സര്ജന് ഡോ. ആശാട് ശിവരാമന് കാഴ്ചയെ കൊല്ലുന്ന ഗ്ലോക്കോമയുടെ ലക്ഷണങ്ങളും അതിനെ തുടക്കത്തില്‍ തന്നെ ചികിത്സിക്കേണ്ട ആവശ്യകതകളെക്കുറിച്ചും വിവരിച്ചു.
പരിപാടിയുടെ ഭാഗമായി ശ്രീനേത്രയിലെ നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ ഗ്ലോക്കോമ ചാര്‍ട്ട് പ്രസന്റെഷന്, ബോധവത്കരണം, ഫ്ലാഷ്മോബ് എന്നിവയും അവതരിപ്പിച്ചു. സബ് കളക്ടര്‍ ആല്‍ഫ്രെഡ് ഓ വി ഐഎഎസ് ശ്രീനേത്രയിലെ സ്ടാഫുകളോടൊപ്പം ബലൂണുകള്‍ ഉയര്‍ത്തിപ്പിടിച്ച് ഗ്ലോക്കോമ വാരാചരണത്തിന് തുടക്കമിട്ടു.
അശ്വിന് ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…
കൊച്ചി:ആശുപത്രികള്‍ ചികിത്സാ നിരക്കു പ്രദര്‍ശിപ്പിക്കണം.കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമത്തിനും ചട്ടത്തിനും ഹൈക്കോടതി അംഗീകാരം പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ നിശ്ചിത നിലവാരം ഓരോ…