കഴക്കൂട്ടം: മരിയൻ എൻജിനീയറിങ് കോളേജും കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി ‘ഡ്രീം കേരള‘ യുടെ സമാപന സമ്മേളനം നഗര ഹൃദയമായ മാനവീയം വീഥിയിൽ ബഹു: തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.
മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വർജിക്കേണ്ടതിന്റെ ആവശ്യകത യുവതലമുറയിലേക്ക് എത്തിക്കുന്ന ഉത്തരവാദിത്വം ലക്ഷ്യമിട്ടു, ‘കെട്ടിപ്പടുക്കാം ശോഭനമായ ഭാവി‘ എന്ന സന്ദേശത്തോടെ നടന്ന റാലി തിരുവനന്തപുരത്തെ വിവിധ നിയോജക മണ്ഡലങ്ങളിലൂടെ കടന്നുവന്നു. മരിയൻ എൻജിനീയറിങ് കോളേജിലെയും മരിയൻ കോളേജ് ഓഫ് ആർക്കിടെക്ചറിലെയും വിദ്യാർത്ഥികൾ, ലഹരി വിരുദ്ധ സന്ദേശം പകരുന്ന കലാവിഷ്കാരങ്ങൾ അവതരിപ്പിച്ചു.
ചടങ്ങിൽ എക്സൈസ് കമ്മീഷണർ ശ്രീ. മഹിപ്പാൽ യാദവ് ഐപിഎസ്, എംഎൽഎമാരായ ശ്രീ. വി. ജോയ്, അഡ്വക്കേറ്റ് ഐ. ബി. സതീഷ്, ശ്രീ. വി. കെ. പ്രശാന്ത്, അഡ്വക്കേറ്റ് ഡി. കെ. മുരളി, മരിയൻ എൻജിനീയറിങ് കോളേജ് മാനേജർ റെവ. ഫാ. ഡോ. എ. ആർ.ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഡി. സുരേഷ് കുമാർ, വിശാഖ് എം, മരിയൻ എഞ്ചിനീയറിംഗ് കോളേജ് പി. ആർ. ഒ. അഭിജിത് ആർ. പി എന്നിവർ സന്നിഹിതരായിരുന്നു. ലഹരിക്ക് എതിരായ സന്ദേശം യുവതലമുറയിലേക്ക് എത്തിക്കാൻ സംഘടിപ്പിച്ച റാലിയെ, വേദിയെ അഭിസംബോധന ചെയ്ത എല്ലാ പ്രാസംഗികരും അനുമോദിച്ചു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…