അയ്യപ്പഭക്തർക്ക് ഭക്ഷ്യവിഷബാധയേറ്റു: പമ്പയിലെ ഹോട്ടൽ അടച്ചു പൂട്ടിച്ചു

ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തരിൽ പത്തോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ് സന്നിധാനം ആശുപത്രിയിൽ ചികിത്സ തേടിയ സംഭവത്തെ തുടർന്ന്, പമ്പയിലെ ഹോട്ടൽ പമ്പ ഡ്യൂട്ടി മജിസ്‌ട്രെറ്റിന്റെ നേതൃത്വത്തിൽ പൂട്ടിച്ചു. പമ്പ ത്രിവേണി മണപ്പുറത്ത് പ്രവർത്തിച്ചുവരുന്ന കോഫീ ലാൻഡ് ഹോട്ടലാണ് പോലീസിന്റെ സഹായത്തോടെ ഇന്ന് ഉച്ചയോടെ പൂട്ടിച്ചത്. കൊല്ലം ശൂരനാട് നോർത്ത് വല്ല്യത്ത് വീട്ടിൽ ഓമനക്കുട്ടന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ.

ഇന്നും ഇന്നലെയുമായി ഈ ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച പത്തോളം അയ്യപ്പഭക്തരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്. ഇതിനെ തുടർന്ന് പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ രാവിലെ 11.40 ന് ഹോട്ടലിലെത്തി പരിശോധന നടത്തുകയായിരുന്നു. കടയുടെ ലൈസൻസും മറ്റും പരിശോധിച്ചു. ഉടമയുടെ പേരിൽ ലൈസൻസ് ലഭിച്ചതായി കണ്ടെത്തി, കടയും ഭക്ഷണസാധനങ്ങളും സംഘം പരിശോധിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ചു. തുടർന്ന് കടയുടെ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. മനുഷ്യജീവന് ഹാനികരമാകുന്ന തരത്തിൽ ദോഷകരമായ ആഹാരസാധനങ്ങൾ വിൽപ്പന നടത്തി ഭക്തർക്കും മറ്റു അസുഖം ബാധിക്കുന്നതിന് കാരണമാക്കിയതിന് കടയുടെ ലൈസൻസിക്കെതിരെ പമ്പാ പോലീസ് കേസ് ചെയ്തു. പമ്പ പോലീസ് ഇൻസ്പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടപടികളിൽ പങ്കെടുത്തു.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

1 day ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

1 day ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

1 day ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

2 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

2 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

2 weeks ago