ഓപ്പറേഷന്‍ ഡി-ഹണ്ട്: 123 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍16) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2134 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 123 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.005 കി.ഗ്രാം), കഞ്ചാവ് (0.358 കി.ഗ്രാം), കഞ്ചാവ് ബീഡി (82 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ഏപ്രില്‍ 16ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

News Desk

Recent Posts

കോട്ടൺഹിൽ സ്കൂളിൽ വിദ്യാർത്ഥികളെ ഏത്തം ഇടീച്ച സംഭവം

അധ്യാപികക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്. ഡി ഇ ഒ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡി ഡി യുടെ ആണ് നടപടി.പൊതുവിദ്യാഭ്യാസവും…

20 minutes ago

കൊട്ടാരക്കരയില്‍ സ്ത്രീകളടക്കമുള്ള അഞ്ചംഗ സംഘംത്തെ തടഞ്ഞുവച്ച് നാട്ടുകാർ

കൊട്ടാരക്കര മേലില പഞ്ചായത്തിലെ മാക്കന്നൂരില്‍ ലോറിയില്‍ നായ്ക്കളുമായി എത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു.നായകളെ ലോറിയിലാക്കി ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കാന്‍ആയിരുന്നു ലക്ഷ്യം.മൃഗസ്‌നേഹി…

2 hours ago

നടൻ ജി പി രവി അന്തരിച്ചു

സിനിമ നടൻ G.P.രവി സിംഗപ്പുരിൽ വച്ചു അന്തരിച്ചു. 1960കളിൽ സിനിമ രംഗത്തു സജീവമായിരുന്ന രവി സ്നാപക യോഹന്നാൻ,സ്നേഹസീമ എന്നീ ചിത്രങ്ങളിൽ…

3 hours ago

പത്മജ വേണുഗോപാലിന് ദില്ലി ലെഫ്. ഗവർണർ പദവി

പത്മജ വേണുഗോപാൽ രാജ്യ തലസ്ഥാനത്തേ ലെഫ്. ഗവര്‍ണര്‍ ആകും. അമിത്ഷാ പത്മജയേ വിളിച്ചു.മുൻ കോൺഗ്രസ് നേതാവ്, ലീഡർ കെ കരുണാകരന്റെ…

3 hours ago

ആശമാർ ഒരുമ്പട്ടാൽ പിണറായ്ക്കും തടുക്കനാവില്ല: കെ മുരളീധരൻ

ആശമാർ ഒരുമ്പട്ടാൽ പിണറായി സർക്കാരിനും  തടുക്കനാവില്ലെന്ന് മുൻ മന്ത്രി കെ മുരളീധരൻ പറഞ്ഞു.ആശമാരുടെ രാപകൽ സമര യാത്രയ്ക്ക്കച്ചേരി ജംഗ്ഷനിൽ നൽകിയ…

13 hours ago

എയ്സ് കോളേജ് ഓഫ്‌ എൻജിനീയറിങ്ങിന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു

തിരുവല്ലം : പുഞ്ചക്കരി വാർഡ് സംഘടിപ്പിച്ച വിജയോത്സവം 2025 ൽ എയ്സ് കോളേജ് ഓഫ്‌ എൻജിനീയറിങ്ങിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്ത് എസ്…

14 hours ago