റീഹാബ്കോൺ 2025 തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു

ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ കേരള ഘടകത്തിന്റെ വാർഷിക സമ്മേളനം ഏപ്രിൽ 26 27 തീയതികളിലായി തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ വച്ച് നടന്നു.


26 തീയതി ഉച്ചയ്ക്ക് 12 മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങിന് സംസ്ഥാന ഘടകം പ്രസിഡൻറ് ഡോ. സെൽവൻ പി അധ്യക്ഷത വഹിച്ചു. തുടർന്ന് ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ, ഡോ. തോമസ് മാത്യു ഭദ്രദീപം തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഐ. എ. പി. എം. ആർ ദേശീയ പ്രസിഡൻറ് ഡോ. പി. സി. മുരളീധരൻ സോവനീർ പ്രകാശനം ചെയ്തു. തിരുവനന്തപുരം ഗവൺമെൻറ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ. മോറിസ് കോൺഫറൻസ് മാനുവൽ പ്രകാശനം ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പി.എം.ആർ വകുപ്പ് മേധാവി ഡോക്ടർ സന്തോഷ് കെ. രാഘവൻ സ്വാഗതം അരുളിയ ചടങ്ങിൽ ഐ. എ. പി. എം. ആർ കേരള ചാപ്റ്റർ സെക്രട്ടറി ഡോ. സോനു മോഹൻ, തമിഴ്നാട് ചാപ്റ്റർ പ്രസിഡൻറ് ഡോക്ടർ ജെ. ഗീത കൽപ്പന, ട്രിവാൻഡ്രം ഫിസിയാട്രിസ്റ്റ് ക്ലബ്ബ് പ്രസിഡൻറ് ഡോ. ചിത്ര ജി. എന്നിവർ ആശംസ അറിയിച്ചു.
വിശിഷ്ട സേവനം പരിഗണിച്ച് ഡോ. അബ്ദുൽ ഗഫൂർ, ഡോ. കോശി ജേക്കബ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ ഐ. എ. പി. എം. ആർ. കോൺ 2026-ന്റ്റെ രജിസ്ട്രേഷനും ബ്രോഷറും പ്രകാശനം ചെയ്തു. കേരള ചാപ്റ്റർ വൈസ് പ്രസിഡൻറ് ഡോ. പത്മകുമാർ ജി. യുടെ നന്ദി പ്രകാശനത്തോടെ കൂടി ഉദ്ഘാടന പരിപാടികൾ അവസാനിച്ചു.

25-4-25 വെള്ളിയാഴ്ച നടന്ന പ്രീ കോൺഫറൻസ് വർക്ക് ഷോപ്പിൽ അക്യൂട്ട് ഫേസ് ന്യൂറോ റീഹാബിലിറ്റേഷൻ കിംസ് ഹെൽത്ത് ആശുപത്രിയിലും, ഡയബറ്റിക് ഫുട്ട് റിഹാബിലിറ്റേഷൻ ഹോട്ടൽ റൂബി അറീനയിലും, അൾട്രാസൗണ്ട് ഗൈഡഡ് ഷോൾഡർ ഇന്റർവെൻഷൻ, അൾട്രാസൗണ്ട് ഗൈഡഡ്  ബോടോക്സ് ഇഞ്ചക്ഷൻ ഫോർ സ്പാസ്റ്റിസിറ്റി എന്നീ വർക്ക് ഷോപ്പുകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് പി. എം. ആർ ഡിപ്പാർട്ട്മെന്റിലും വെച്ച് നടന്നു.

26-4-25 ശനിയാഴ്ച രാവിലെ എട്ടുമണിക്ക് തുടങ്ങിയ കോൺഫറൻസിൽ, ഡോ. ദിവ്യാ ദിലീപ്, ഡോ. പോൾ ജോയ്, ഡോ. ഡ്രിനി ജോൺ, ഡോ. അഞ്ചിത എ. എസ്സ്, ഡോക്ടർ ഹസ്ന അലി, ഡോ. റീബ മേരി മാണി, ഡോ. രവി ശങ്കരൻ,  ഡോ. നിത ജെ, ഡോ. ഗ്രീഷ്മ എ. സി., ഡോ. ലക്ഷ്മി എസ് എസ് എന്നിവർ അവരുടെ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രൊഫസർമാരായ ഡോ. കെ. ശ്രീജിത്ത്, ഡോ. ടി. മനോജ്, ഡോ. സന്തോഷ് കെ. രാഘവൻ, ഡോ. എൻ. ജോർജ് ജോസഫ്, ഡോ. പി. രാമമൂർത്തി, ഡോ. റോയ് ആർ ചന്ദ്രൻ,  ഡോ. സൂരജ് രാജഗോപാൽ, ഡോ. ജിമി ജോസ്,  ഡോ. വിനു റോയ്, ഡോ. അജയ് കെ എസ്, ഡോ. രവി ശങ്കരൻ, തുടങ്ങിയവർ  ഷോൾഡർ ജോയ്ന്റിന്റെ വിവിധ തരത്തിലുള്ള അസുഖങ്ങളെക്കുറിച്ച് ക്ലാസ്സ് എടുത്തു.


27-4-25 ഞായറാഴ്ച ഡോ. രംഗീല ഒ. ആർ., ഡോ. ആദർശ് ആർ, ഡോ. ഹെലന ജബീൻ, ഡോ. അമൃത വിശ്വനാഥ്, ഡോ. പവിത്ര, ഡോ. രേഖ, എന്നിവർ അവരുടെ പ്രബന്ധങ്ങൾ അവതരിപ്പിച്ച് ചർച്ച നടത്തും. തുടർന്ന് ഡോ. രമ്യ മാത്യു, ഡോ. പോൾ പി. ആൻറണി, ഡോ. നിതിൻ എ മേനോൻ, ഡോ. വിനീത വർഗീസ്, ഡോ. ഷെഹദാദ്, ഡോ. ജോർജ് സക്കറിയ, ഡോ. പി.  സെൽവൻ, തുടങ്ങിയവർ ഷോൾഡർ ജോയ്ന്റിന്റെ നൂതനമായ ചികിത്സാ രീതികളെക്കുറിച്ചും ഡിസെബിലിറ്റി അസ്സസ്മെന്റിനെക്കുറിച്ചും ക്ലാസുകൾ എടുക്കും.

Web Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

1 day ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

2 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

2 days ago