@ ഏകലവ്യ 2025 പുരസ്കാരം ഡോ. സുജാത സായ്ക്ക്
തിരുവനന്തപുരം: ജീവിതശൈലിയുണ്ടായ അനാരോഗ്യകരമായ മാറ്റം ചെറുകുടല്‍, പാന്‍ക്രിയാസ്, ലിവര്‍ തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാന്‍സറിന്റെ തോത് വര്‍ദ്ധിക്കുവാന്‍ കാരണമായെന്ന് പ്രമുഖ കാന്‍സര്‍ സര്‍ജന്‍ രുദ്ര പ്രസാദ് ആചാര്യ. കോവളത്ത് നടന്ന കാന്‍സര്‍ സര്‍ജന്മാരുടെ അന്താരാഷ്ട്ര ദ്വിദിന ഉച്ചകോടിയുടെ സമാപന ദിനത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജങ്ക്ഫുഡും മാംസാഹാരവുമാണ് ഏറെ ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗം കാന്‍സര്‍ രോഗത്തിന് കാരണമാകുന്നുവെന്നത് വസ്തുതയാണ്. ഈ സാഹചര്യത്തില്‍ രോഗികള്‍ മികച്ച പരിചരണം ഉറപ്പുവരുത്തുവാനും രോഗ പ്രതിരോധം ശക്തിപ്പെടുത്തുവാനും ഇത്തരം സംഗമങ്ങള്‍ ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാറിയ കാലഘട്ടത്തില്‍ സങ്കേതികവിദ്യയിലൂന്നിയ നൂതന ചികിത്സാ മാര്‍ഗങ്ങളിലൂടെ രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കുവാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഗാസ്‌ട്രോഇന്റെസ്‌റ്റൈനല്‍ എന്‍ഡോ സര്‍ജന്‍സിന്റെ മുന്‍ പ്രസിഡന്റ് ഡോ. അഭയ് ദാല്‍വി പറഞ്ഞു.നൂതന ചികിത്സാ മാര്‍ഗങ്ങളെ കുറിച്ച് പഠിക്കുവാനും ഇതിലൂടെ മികവാര്‍ന്ന രോഗീപരിചരണം ഉറപ്പുവരുത്തുവാനും യുവതലമുറയിലെ കാന്‍സര്‍ സര്‍ജന്മാര്‍ കാണിക്കുന്ന താത്പര്യം അഭിനന്ദാര്‍ഹമാണെന്ന് അദ്ദഹം വ്യക്തമാക്കി.
സമാപന ചടങ്ങിനോട് അനുബന്ധിച്ച് സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷൻ നൽകി വരുന്ന ഏകലവ്യ പുരസ്കാരവും സമ്മാനിച്ചു.ലാപ റോസ്കോപ്പി സർജറിയിൽ മികവ് പുലർത്തുന്നവർക്ക് നൽകി വരുന്ന അവാർഡിന് ഡോ. സുജാത സായ് അർഹയായി. സ്വർണ മെഡലും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ബാംഗ്ലൂർ കിഡ്വായ് ആശുപത്രിയിലെ ലാപറോസ്കോപ്പി വിദഗ്ദ്ധയായ പുരസ്കാര ജേതാവ് പൂനെ സ്വദേശിയാണ്. സ്വർണ മെഡലും ജപ്പാനിലെ ടോക്യോ മെഡിക്കൽ യൂണിവേഴ്സിറ്റി ഫെലോഷിപ്പും അടങ്ങുന്നതാണ് പുരസ്കാരം. സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷൻ സ്ഥാപകൻ ഡോ. ബൈജു സേനാധിപൻ ഡോ. സുജാതയ്ക്ക് സ്വർണ മെഡൽ സമ്മാനിച്ചു. ഡോ. ആദർശ് ചൗധരി, ഡോ. പവനിന്ദ്ര ലാൽ, ഡോ. രാജ കലയരശൻ, ഡോ. അഭയ് ദാൽവി, ഡോ. പാർത്ഥസാരഥി എന്നിവരടങ്ങുന്ന പാനലാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
രാവിലെ മുതല്‍ നടന്ന വിവിധ സെഷനുകളിലായി കൊച്ചി അമൃത ആശുപത്രി ഗാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ സര്‍ജറി വിഭാഗം മേധാവി ഡോ. സുധീര്‍ ഒ.വി തുടങ്ങിയവർ സംസാരിച്ചു. രണ്ട് ദിവസമായി നടന്ന ഉച്ചകോടിയിൽ രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള നാനുറിലധികം കാൻസർ സർജറി വിദഗ്ദ്ധന്മാർ പങ്കെടുത്തു.
Photo – ഏകലവ്യ 2025 പുരസ്കാരം ഡോ. സുജാത സായ്ക്ക് ഡോ. ബൈജു സേനാധിപന്‍ സമര്‍പ്പിക്കുന്നു
—
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…