അങ്കമാലി: രണ്ട് വര്‍ഷത്തിനുള്ളില്‍ 300+ റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയ അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിന് ചരിത്ര നേട്ടം. റോബോട്ടിക് ഗൈനക്കോളജി ശസ്ത്രക്രിയാ വിദഗ്ദ്ധ ഡോ. ഊര്‍മിള സോമന്റെ നേതൃത്വത്തിലാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. കേരളത്തില്‍ ആദ്യവും ഇന്ത്യയില്‍ ഏറ്റവും വേഗത്തിലും ഈ നേട്ടം കൈവരിച്ച ഏക സ്ഥാപനമാണ് അപ്പോളോ അഡ്‌ലക്സ്.
”ഗൈനക്കോളജി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ റോബോട്ടിക് സര്‍ജറിയിലൂടെ സാധിക്കും, രോഗികള്‍ക്ക് ഏറ്റവും മികച്ച പരിചരണം നല്‍കിക്കൊണ്ട്, ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ സാധിച്ചതില്‍ വല്യ സന്തോഷമുണ്ട്’ -അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ.ഏബല്‍ ജോര്‍ജ് പറഞ്ഞു. സാങ്കേതികവിദ്യയുടെ സഹായത്താല്‍ മികച്ച ചികിത്സ ഉറപ്പാക്കുവാന്‍ അപ്പോളോ അഡ്ലക്സ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് 300-ല്‍ അധികം സങ്കീര്‍ണ്ണമായ ഗൈനക്കോളജി ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. വൈദ്യശാസ്ത്രത്തിലെ അതിവേഗ സാങ്കേതിക മുന്നേറ്റങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ അപ്പോളോ അഡ്ലക്സ് മുന്‍പന്തിയിലുണ്ട്. ഗൈനക്കോളജി വിഭാഗത്തില്‍ റോബോട്ടിക് സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനവുമുണ്ട്.’ മിനിമലി ഇൻവേസീവ് ഗൈനക്കോളജി റോബോട്ടിക് & ലാപ്രോസ്‌കോപ്പിക് സർജൻ ഡോ. ഊര്‍മിള സോമന്‍ പറഞ്ഞു.
റോബോട്ടിക് സംവിധാനങ്ങള്‍ ശസ്ത്രക്രിയയ്ക്ക് കൃത്യതയും മികച്ച പരിചരണവും ഉറപ്പു നല്‍കും. കൂടാതെ, ശസ്ത്രക്രിയ നടത്തേണ്ട ഭാഗത്തിന്റെ ഹൈ ഡെഫനിഷൻ 3D ദൃശ്യങ്ങളിലൂടെ സര്‍ജന്മാര്‍ക്ക് സങ്കീർണ്ണമായ ശസ്ത്രക്രിയകളും വേഗത്തിലും കൃത്യതയോടുകൂടിയും ചെയ്യുവാൻ സാധിക്കും. സാധാരണ ശസ്ത്രക്രിയകളെ അപേക്ഷിച്ച് മറ്റു സങ്കീര്‍ണതകള്‍ കുറവാണെന്നതും റോബോട്ടിക് സര്‍ജറിയുടെ സവിശേഷതയാണ്.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…