റോട്ടറി ഇന്റർ നാഷണൽ ഡിസ്റ്റിക് 3211 ന്റെ നേതൃത്വത്തിൽ അരുതേ എന്ന പേരിൽ ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശ യാത്ര ജൂൺ 10ന് തിരുവനന്തപുരത്ത് സമാപിക്കുന്നു. അന്നേദിവസം സ്കൂളുകളിലും കോളേജുകളിലും മറ്റു പൊതു പൊതുസ്ഥലങ്ങളിലും വെച്ച് ഒരു ലഹരി വിരുദ്ധ പ്രതിജ്ഞയും ഒരു മോക്ക് ഡ്രില്ലും കൂടെ സംഘടിപ്പിക്കുന്നുണ്ട്. ജൂൺ ആറിന് അരൂരിൽ നിന്ന് തുടങ്ങി കോട്ടയം, പത്തനംതിട്ട ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിൽ കൂടിയുള്ള ഈ ലഹരി വിമുക്ത സന്ദേശയാത്ര ജൂൺ പത്താം തീയതി ആയിരിക്കും തിരുവനന്തപുരത്ത് എത്തിച്ചേരുക.
അന്നേദിവസം രാവിലെ 10 മണിക്ക് വുമൺസ് കോളേജിൽ വച്ച് ശ്രീമതി ദിവ്യ എസ് അയ്യർ മുഖ്യ അതിഥിയായി പരിപാടിക്ക് തുടക്കം കുറിക്കുന്നു എക്സൈസ് അസിസ്റ്റന്റ് ജോയിന്റ് കമ്മീഷണർ വൈ. ഷിബു വിശിഷ്ട അതിഥിയായി എത്തുന്നു.ഫ്ലാഷ് മോബും ലഹരി വിരുദ്ധ പ്രതിജ്ഞയും ഉൾപ്പെടെയുള്ള ലഹരി വിരുദ്ധ പ്രചാരണ പരിപാടി അന്നേദിവസം വൈകുന്നേരം 5 pm. ശംഖ് മുഖത്ത് വച്ച് സമാപനം സൗത്ത് സോൺ ഐ ജി എസ് ശ്യാംസുന്ദർ ഐപിഎസ് മുഖ്യ അതിഥി ആയി
റോട്ടറി ഡിസ്ട്രിക് ഗവർണർ സുധി ജബ്ബാർ മുൻ ഡിസ്ട്രിക്ട് ഗവർണർമാരായ സുരേഷ് മാത്യു, ബാബുമോൻ ലഹരി വിരുദ്ധ ക്യാമ്പയിൻ അരുതേ ചെയർമാൻ സുമേഷ് തിരുവനന്തപുരം റവന്യു ഡിസ്ട്രിക്ട് ഡയറക്ടർ ഡോക്ടർ ശ്രീരാജ് തിരുവനന്തപുരം ഡിസ്ട്രിക് കോഡിനേറ്റർ മണികണ്ഠൻ നായർ അസിസ്റ്റന്റ് ഗവർണർമാരായ ഡോ. രവീന്ദ്രൻ, ജോജോ സാമുവൽ, ഉത്തമൻ നായർ, സന്തോഷ് കുമാർ, ഡോക്ടർ കർത്ത, രഞ്ജിത്ത് സുശീലൻ, സുരേഷ് കുമാർ, ഗോപകുമാർ, ശശിധരൻ നായർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.